25.8 C
Kollam
Monday, December 23, 2024
HomeNewsബിടെക് പരീക്ഷ എഴുതിയ വിദ്യാര്‍ഥി തോറ്റു; തോറ്റ വിദ്യാര്‍ഥിയെ ജയിപ്പിക്കാന്‍ കുടുംബം ഇടപ്പെട്ടു ; ഒടുവില്‍...

ബിടെക് പരീക്ഷ എഴുതിയ വിദ്യാര്‍ഥി തോറ്റു; തോറ്റ വിദ്യാര്‍ഥിയെ ജയിപ്പിക്കാന്‍ കുടുംബം ഇടപ്പെട്ടു ; ഒടുവില്‍ മന്ത്രി കനിഞ്ഞു; വിദ്യാര്‍ഥി ജയിച്ചു ; മന്ത്രി കെ.ടി ജലീല്‍ ഉറക്കമുളച്ച് പഠിച്ച ജയിച്ച വിദ്യാര്‍ഥികളെ മണ്ടന്‍മാരാക്കിയ നിങ്ങളാണ് യഥാര്‍ഥ ഹീറോ …കഥയെ പോലും വെല്ലുന്ന മെഗാ മാസ് ഹീറോ….

കൊല്ലത്തെ ഒരു എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിക്ക് ജയിക്കാന്‍ 45 മാര്‍ക്ക് വേണ്ട ആറാം സെമസ്റ്ററിലെ ഡൈനാമിക്ക് പേപ്പറിന് ലഭിച്ച മാര്‍ക്ക് 29. കുട്ടി പുന:പരിശോധനയ്ക്ക് അപേക്ഷിച്ചെങ്കിലും 32 മാര്‍ക്കേ കിട്ടിയുള്ളൂ. എന്ത് ചെയ്യണമെന്നറിയാത്ത സി.പി.എം അനുഭാവമുള്ള കുടുംബത്തില്‍ നിന്നുള്ള വിദ്യാര്‍ഥിയെ ജയിപ്പിക്കാന്‍ പിന്നാലെ അധികൃതര്‍ ശ്രമം തുടങ്ങി. വിദ്യാര്‍ത്ഥി സമര്‍ത്ഥനാണെന്നും മൂല്യനിര്‍ണയത്തിലെ പിഴവ് കൊണ്ടാണ് തോറ്റതെന്നും അതിനാല്‍ ഒരിക്കല്‍ കൂടി പുന:പരിശോധിക്കണമെന്നും കാണിച്ച് ഇപ്പോഴത്തെ പ്രോ വൈസ് ചാന്‍സലര്‍ ആയ അന്നത്തെ കോളേജ് പ്രിന്‍സിപ്പല്‍ സര്‍വകലാശാലയ്ക്ക് കത്തെഴുതി. എന്നാല്‍ അവിടെയും രക്ഷ ഇല്ല. ഇതിന് ചട്ടം അനുശാസിക്കുന്നില്ലെന്ന് കാണിച്ച് വി.സി അപേക്ഷ നിരസിച്ചു.

തുടര്‍ന്നാണ് കാലവിളംബം ഉളള ഫയലുകള്‍ തീര്‍പ്പാക്കാന്‍ സര്‍വകലാശാല സംഘടിപ്പിച്ച ഫയല്‍ അദാലത്തില്‍ മന്ത്രി കെ.ടി.ജലീലിന്റെ നിര്‍ദേശാനുസരണം തോറ്റ വിദ്യാര്‍ത്ഥിയുടെ അപേക്ഷ കൂടി പരിഗണിച്ചത്. ഈ അദാലത്തില്‍വച്ച് രണ്ടംഗ കമ്മിറ്റി രൂപീകരിച്ച് ഒരിക്കല്‍ കൂടി പുനപരിശോധന നടത്താന്‍ തീരുമാനിച്ചു. വിദ്യാര്‍ത്ഥിക്ക് മൂല്യനിര്‍ണയത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചാല്‍ ആദ്യ മൂല്യ നിര്‍ണയം നടത്തിയവര്‍ക്കെതിരെ നടപടി കൈകൊളളാനും നിര്‍ദേശമുണ്ടായി. കമ്മിറ്റിയാകട്ടെ കുട്ടിക്ക് 48 മാര്‍ക്കും നല്‍കി. മൂല്യ നിര്‍ണയത്തിനോ പുനര്‍മൂല്യ നിര്‍ണയത്തിനോ കമ്മിറ്റിയെ നിയോഗിക്കാന്‍ ചട്ടമില്ല. ചട്ട പ്രകാരം കാലവിളംബം വരുന്ന ഫയലുകളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ മാത്രമാണ് അദാലത്ത്. എന്നാല്‍, ഇതിന് വിരുദ്ധമായാണ് കാര്യങ്ങള്‍ നടന്നത്.
വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ ഇടപെട്ടാണ് ഇയാളെ ചട്ടവിരുദ്ധ നടപടികളിലൂടെ ജയിപ്പിച്ചതെന്ന് ഇതോടെ വാര്‍ത്തയും വന്നു. പിന്നാലെ മന്ത്രി ജലീല്‍ ഹീറോ ആയി ഏത് തിരക്കഥയും പൊളിച്ചെഴുതി സീന്‍ കോണ്‍ട്രയാക്കി വിജയിപ്പിച്ചെടുക്കാന്‍ കഴിവുള്ള റിയല്‍ മെഗാ മാസ് ഹീറോ…

- Advertisment -

Most Popular

- Advertisement -

Recent Comments