25.1 C
Kollam
Tuesday, October 8, 2024
HomeNewsപാലായിലെ മക്കള്‍ നാളെ പോളിംഗ് ബൂത്തിലേക്ക് ; ഇന്നു നിശബ്ദ പ്രചരണം ; തെരഞ്ഞെടുപ്പ് നാളെ...

പാലായിലെ മക്കള്‍ നാളെ പോളിംഗ് ബൂത്തിലേക്ക് ; ഇന്നു നിശബ്ദ പ്രചരണം ; തെരഞ്ഞെടുപ്പ് നാളെ ; രാഷ്ട്രീയത്തിലെ ‘പ്രമാണി’യുടെ പിന്‍ഗാമിയെ നാളെ വിധിയെഴുതും

ചൂടന്‍ പ്രചരണങ്ങള്‍ക്ക് വിടനല്‍കി പാലാ നാളെ പോളിംഗ് ബൂത്തിലേക്ക്. വിധിയെഴുത്തിലേക്ക് നാളെ കടക്കുമ്പോള്‍ ജനം ഉറ്റു നോക്കുന്നത് പാലാ ആരെ തുണയ്ക്കും എന്ന ചോദ്യമാണ്. പതിറ്റാണ്ടോളം ‘പാലാ’ കുത്തകയാക്കിയ കെ.എം മാണിയുടെ പിന്‍ഗാമിയെ നാളെ വിധിയെഴുത്തിലൂടെ അറിയാം. ഇന്ന് നിശബ്ദ പ്രചരണമാണ്. എഴുപത്തിയൊമ്പതിനായിരത്തി ഒരു നൂറ്റി ഏഴ് വോട്ടര്‍മാരില്‍ ഭൂരിപക്ഷം ആരെ പിന്തുണയ്ക്കുമെന്ന് നാളെ അറിയാം. ഇന്ന് ഞയറാഴ്ച ആയതിനാല്‍ പള്ളികള്‍ കേന്ദ്രീകരിച്ചാകും സ്ഥാനാര്‍ത്ഥിവര്യന്‍മാര്‍ പ്രചരണം നടത്തുക. 13 സ്ഥാനാര്‍ത്ഥികളാണ് വാശിയേറിയ പാലായിലെ പോരിന് തേര് തളിക്കുന്നത്. കടിഞ്ഞാണ്‍ വലിക്കാന്‍ കെ.എം മാണി എന്ന രാഷ്ട്രീയ ഭീഷ്മാചാര്യന്‍ അല്ല രാഷ്ട്രീയത്തിലെ ‘പ്രമാണി’ രംഗത്തില്ലാത്തത് കേരളാ കോണ്‍ഗ്രസിനെ ചെറുതായി ഒന്നു ഉലക്കുമെങ്കിലും മാണി ച്ചായന്റെ സ്‌നേഹവായ്പുകള്‍ ആവോളം നുകര്‍ന്ന പാലായിലെ മക്കള്‍ പിന്‍ഗാമിയെ തങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കുമെന്നാണ് അവരുടെ വിശ്വാസം. എന്നാല്‍ അതല്ല 4 തവണ മത്സരിച്ച സിപിഎം സ്ഥാനാര്‍ഥി മാണി സി കാപ്പന് ഒരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇടതു പക്ഷ ജനാധിപത്യമുന്നണി. അതേസമയം വോട്ടിങ് മെഷീനുകളുടെ വിതരണം നാളെ രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും.

തെരഞ്ഞെടുപ്പിന് വേണ്ട എല്ലാ ഒരുക്കങ്ങളും നേരത്തെ തന്നെ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ അറിയിച്ചു. മൂന്ന് കമ്പനി കേന്ദ്ര സേന അടക്കം 700 സുരക്ഷ ഉദ്യോഗസ്ഥരെയാണ് നാളെ വോട്ടെടുപ്പിനായി പാലായില്‍ വിന്യാസിക്കുന്നത്.

രാവിലെ 7 മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് പോളിംഗ്. അത്യാധുനിക സംവിധാനമുള്ള എം 3 വോട്ടിംഗ് മെഷീനാണ് തെരഞ്ഞെടുപ്പിന് ഉപയോഗിക്കുക. അഞ്ച് മാതൃക ബൂത്തുകളും ഒരു വനിതാ നിയന്ത്രിത ബൂത്തും ക്രമീകരിച്ചു കഴിഞ്ഞു. നാട്ടിലില്ലാത്ത വോട്ടര്‍മാരുടെ വിവരങ്ങള്‍ പ്രത്യേകമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അഞ്ച് പ്രശ്ന സാധ്യതാ ബൂത്തുകളിലും പ്രത്യേക നിരീക്ഷകരെ നിയോഗിക്കുന്നുണ്ട്. ഇവിടത്തെ മുഴുവന്‍ നടപടി ക്രമങ്ങളും വീഡിയോയില്‍ പകര്‍ത്തും. ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ തങ്ങളുടെ ജന നായകനെ തെരഞ്ഞെടുക്കാന്‍ പാലാക്കാര്‍ നാളെ പോളിങ് ബൂത്തിലേക്ക് എത്തി തുടങ്ങും.

- Advertisment -

Most Popular

- Advertisement -

Recent Comments