31 C
Kollam
Wednesday, November 25, 2020
Home News മഞ്ചേശ്വരം സ്ഥാനാര്‍ഥി ; ലീഗില്‍ പൊട്ടിത്തെറി രൂക്ഷം ; പുറത്തു നിന്നുള്ള സ്ഥാനാര്‍ഥിയെ അംഗീകരിക്കില്ലെന്ന് ഒരു...

മഞ്ചേശ്വരം സ്ഥാനാര്‍ഥി ; ലീഗില്‍ പൊട്ടിത്തെറി രൂക്ഷം ; പുറത്തു നിന്നുള്ള സ്ഥാനാര്‍ഥിയെ അംഗീകരിക്കില്ലെന്ന് ഒരു വിഭാഗം; രാജി ഉണ്ടാകാന്‍ സാധ്യത; പൊട്ടിത്തെറിയില്‍ ഞെട്ടി ലീഗ് നേതാക്കള്‍

ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി മൂസ്ലിം ലീഗില്‍ പൊട്ടിത്തെറി രൂക്ഷമായി, മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ സംബന്ധിച്ച തര്‍ക്കമാണ് പൊട്ടിത്തെറിയില്‍ കലാശിച്ചത്. മഞ്ചേശ്വരത്തിന് പുറത്ത്നിന്നുള്ള സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കില്ലെന്ന് ലീഗില്‍ ഒരു വിഭാഗം പറഞ്ഞു. എന്നാല്‍ മറുപക്ഷം ഇതിനെ എതിര്‍ത്തു. പുറത്തു നിന്നായാലും സ്ഥാനാര്‍ഥി നന്നായാല്‍ മതിയെന്നായിരുന്നു മറുപക്ഷത്തിന്റെ വാദം. ഇതിനെ എതിര്‍പക്ഷം ശക്തിയുക്തം എതിര്‍ത്തു. തുടര്‍ന്ന് വാക്കേറ്റത്തിലും കൈയാങ്കളിയുലെമെത്തി കാര്യങ്ങള്‍. തുടര്‍ന്ന് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ വീടിന് മുമ്പില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി.

സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന എം.സി കമറുദ്ധീനെ മഞ്ചേശ്വരത്ത് അംഗീകരിക്കില്ലെന്നാണ് യൂത്ത് ലീഗ് വിഭാഗം പറയുന്നത്. അതേസമയം നാളയോ മറ്റന്നാളോ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തീരുമാനം ആകുമെന്നും പാര്‍ട്ടിയില്‍ പൊട്ടിത്തെറിയില്ലെന്നും പി.കെ കുഞ്ഞാലികുട്ടി അറിയിച്ചു.

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയനവുമായി ബന്ധപ്പെട്ട് സമാന രീതിയില്‍ പൊട്ടിത്തെറി ഉണ്ടായിരുന്നു. തുടര്‍ന്ന് ലീഗില്‍ നിന്ന് പ്രമുഖരായ രണ്ട് നേതാക്കള്‍ രാജിവെക്കുകയും ചെയ്തിരുന്നു. ഇത് ലീഗ് നേതാക്കളില്‍ വലിയ ഞെട്ടലുളവാക്കിയിരുന്നു.

Previous articleജെയ്‌ഷെ മുഹമ്മദ് പേര് മാറ്റി ; പുതിയ പേര് ‘മജ്ലിസ് വുറാസെ ഇ ഷുഹുദ ജമ്മു വാ കശ്മീര്‍’: പുതിയ പേര് ‘കശ്മീര്‍ രക്തസാക്ഷികള്‍ക്ക്’ ആദരവ് പ്രകടിപ്പിച്ച് ; ഖുദം അല്‍ ഇസ്ലാം, അല്‍ റെഹ്മത് ട്രസ്റ്റ് എന്നീ പേരുകളില്‍ ജെയ്ഷെ മുഹമ്മദ് നേരത്തെ അറിയപ്പെട്ടിരുന്നു; രാജ്യാന്തര ഭീകരന്‍ മസൂദ് അസ്ഹറിന്റെ സഹോദരന്‍ മുഫ്തി അബ്ദുള്‍ റൗഫ് അസ്ഗറാണ് സംഘടനയുടെ പുതിയ തലവന്‍
Next articleബിഗ് സല്യൂട്ട് ടു സോഷ്യല്‍ മീഡിയ ; ഹിന്ദി അടിച്ചേല്‍പ്പിക്കില്ല ; വിവാദം അനാവശ്യം ; ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ; അപ്പോള്‍ മുമ്പ് അമിത് ഷാ പറഞ്ഞതോ? ‘രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷ ഉണ്ടാകേണ്ടത് പ്രധാനമാണ്. രാജ്യത്തിന് ഒരു പൊതു ഭാഷ വേണം. നമ്മുടെ സ്വാതന്ത്ര്യ സമര ഭടന്‍മാരുടെ ഭാഷയായ ഹിന്ദിയാണത്. ജനങ്ങള്‍ വ്യാപകമായി സംസാരിക്കുന്ന ഹിന്ദി ഭാഷയ്ക്ക് അതിന് സാധിക്കും. സര്‍ദാര്‍ വല്ലഭായ് പട്ടേലും മഹാത്മാ ഗാന്ധിയും സ്വപ്നം കണ്ട ഒരു രാജ്യം, ഒരു ഭാഷ എന്ന ലക്ഷ്യത്തിനായി ജനങ്ങള്‍ മുന്നിട്ടിറങ്ങണം’

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

00:04:23

ഓണാട്ട് കരയും ഓച്ചിറയും; സംസ്ക്കാരത്തിന്റെ സംസ്കൃതി

അപൂര്‍വ്വതയുള്ള സ്ഥലമാണ് ഓച്ചിറ. ശ്രീ കോവിലും നാലമ്പലവും ബലിക്കല്ലുകളും മറ്റുമുള്ള ഷഡ്ഡാധാര പ്രതിഷ്ട്ടകളോട് കൂടിയ ക്ഷേത്രങ്ങള്‍ രൂപം കൊള്ള്ന്നതിനു   മുമ്പ് കാവുകളായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത്. സര്‍പ്പങ്ങള്‍ക്ക് മാത്രമായിരുന്നു കാവുകള്‍.ഭഗവതിക്കും ശാസ്താവിനും വേട്ടയ്ക്കൊരു മകനുമെല്ലാം...
00:22:42

കൊല്ലം കോർപ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി;17-ാം ഡിവിഷനായ കടപ്പാക്കടയിലെ BJP സ്ഥാനാർത്ഥി

കൊല്ലം കോർപ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി. 17-ാം ഡിവിഷനായ കടപ്പാക്കടയിലെ BJP സ്ഥാനാർത്ഥി. ജയിച്ച് വന്നാൽ ഡിവിഷനിൽ കൂടുതൽ വികസനങ്ങൾ നടപ്പിലാക്കും. വിജയത്തിൽ ശുഭാബ്ദി വിശ്വാസം

മണ്ഡല കാലം വരവായി; ശബരിമലയിൽ ഭക്തർക്ക് തിങ്കളാഴ്ച മുതൽ പ്രവേശനം

ഒരു മണ്ഡല കാലം കൂടി വരവായി. ശബരിമല നട തുറന്നു. ഭക്തർക്ക് തിങ്കളാഴ്ച മുതൽ(16.11.20) പ്രവേശനം. മുൻകൂട്ടി ബുക്ക് ചെയ്യുന്ന ആയിരം പേർക്ക് ദർശനാനുമതി. ശനിയും ഞായറും രണ്ടായിരമാകും. തീർത്ഥാടകർക്ക് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സന്നിദ്ധാനത്തോ പമ്പയിലോ തങ്ങാൻ അനുമതിയില്ല. പുണ്യ...
00:02:56

കൊല്ലം കോർപ്പറേഷന്റെ ബീച്ചിനോട് ചേർന്നുള്ള ഗാന്ധി പാർക്ക് എല്ലാ അർത്ഥത്തിലും നാശം നേരിട്ടു കഴിഞ്ഞു; എല്ലാ കളിക്കോപ്പുകളും സ്ഥാപനങ്ങളും ദയനീയ അവസ്ഥയിൽ

കോവിഡിന്റെ വരവോടെ വിനോദ സഞ്ചാരികൾക്ക് ഗാന്ധി പാർക്കിൽ പ്രവേശനം നിരോധിച്ചതോടെ പാർക്ക് മൊത്തത്തിൽ അടച്ചിടുകയായിരുന്നു. പിന്നീട്, മാസങ്ങൾ പിന്നിട്ടതോടെ പാർക്കിലെ എല്ലാ വിനോദ ഘടകങ്ങളും ഏറ്റവും ദയനീയമായ അവസ്ഥയിൽ നാമാവശേഷമായി

Recent Comments

%d bloggers like this: