27 C
Kollam
Saturday, March 22, 2025
HomeMost Viewedമന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മണ്ഡലത്തിലെ റോഡിലെ കുഴിയിൽ വാഴ നട്ടു; യൂത്ത്...

മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മണ്ഡലത്തിലെ റോഡിലെ കുഴിയിൽ വാഴ നട്ടു; യൂത്ത് ലീഗ് പ്രതിഷേധം

പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മണ്ഡലത്തിലെ റോഡിലെ കുഴിയിൽ വാഴ നട്ട് യൂത്ത് ലീഗ് പ്രതിഷേധം.കോഴിക്കോട് മീഞ്ചന്ത ജംഗ്ഷനിലെ കുഴിയിൽ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് വാഴ നട്ടു.സംസ്ഥാനത്തെങ്ങും റോഡിലെ കുഴികളിൽ വാഴ നട്ട് പ്രതിഷേധിക്കുമെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.

തകർന്ന് കിടക്കുന്ന റോഡുകളും കനത്ത മഴയും നിരത്തുകളെ അപകടക്കെണിയാക്കുകയാണ്. സർക്കാരിനെതിരെ രൂക്ഷ പ്രതിഷേധമാണ് ഇതിനോടകം ഉയരുന്നത്. റോഡിലെ കുഴിൽ വീണ് ഒരു യാത്രക്കാരൻ മരിച്ചതും പ്രതിഷേധം ശക്തമാക്കി. ഇതോടെയാണ് വാഴ നട്ട് പ്രതിഷേധിക്കാൻ യൂത്ത് ലീഗ് തീരുമാനിച്ചത്.

അതേസമയം ദേശീയ സംസ്ഥാന പാതകളിലെ അപകടകരമായ കുഴികൾ മൂടണമെന്ന് ആവശ്യപ്പെട്ട് എറണാകുളത്ത് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം നടന്നു. ആലുവ PWD ഓഫീസിലേക്ക് അൻവർ സാദത്ത് എംഎൽഎയുടെ നേതൃത്വത്തിലാണ് മാർച്ച് നടന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments