28.6 C
Kollam
Wednesday, April 23, 2025
HomeNewsഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം; ഒരു മരണവും വ്യാപക നാശനഷ്ട്ടവും

ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം; ഒരു മരണവും വ്യാപക നാശനഷ്ട്ടവും

ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ സരോഗ് ഗ്രാമത്തിൽ മേഘവിസ്ഫോടനത്തിൽ വിദ്യാർഥി മരിക്കുകയും രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.ജില്ല കൽ കനത്ത നാശം വിതച്ച് മഴ തുടരുന്നു. മണ്ണിടിച്ചിലിൽ മതിൽ തകർന്നാണ് വിദ്യാർത്ഥി മരിച്ചത്.

കിഹാർ സെക്ടറിലെ ദണ്ഡ് മുഗളിലെ ഭദോഗ ഗ്രാമത്തിൽ രാത്രി വൈകിയാണ് സംഭവം.നാട്ടുകാരുടെ സഹായത്തോടെ പൊലീസ് എത്തിയാണ് മൃതദേഹം അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. കനത്ത മഴയിൽ ദണ്ഡ് നാലയിൽ കാറുകളും ബൈക്കുകളും ഒലിച്ചുപോയി. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും കൃഷിഭൂമി വെള്ളത്തിലാവുകയും ചെയ്തു.

ഭർമൂർ-ഹദ്‌സർ റോഡിൽ പ്രംഗാലയ്ക്ക് സമീപം പാറ വീണതിനെ തുടർന്ന് പാലം തകർന്നു. ബഗ്ഗയ്ക്ക് സമീപം കനത്ത മണ്ണിടിച്ചിലിനെ തുടർന്ന് ഹൈവേ തടസ്സപ്പെട്ടിരിക്കുകയാണ്. ചമ്പ ജില്ലയിലെ 32 റോഡുകളിൽ ഗതാഗതം സ്തംഭിച്ചു. സലൂനി മേഖലയിൽ പാലങ്ങൾ ഒലിച്ചുപോയി. നിരവധി വീടുകൾ ഭരണസമിതി ഒഴിപ്പിച്ചു. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments