27 C
Kollam
Saturday, July 27, 2024
HomeMost Viewedകനത്ത മഴയെത്തുടര്‍ന്ന് 33 മരണം,നിരവധി പേരെ കാണാതായി ; ജര്‍മനിയില്‍

കനത്ത മഴയെത്തുടര്‍ന്ന് 33 മരണം,നിരവധി പേരെ കാണാതായി ; ജര്‍മനിയില്‍

ജര്‍മ്മനിയില്‍ കനത്ത മഴയിലും പ്രളയത്തിലും വ്യാപക നാശനഷ്ടം. 19 പേര്‍ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തതായാണ് ഔദ്യോഗിക വിവരം. വെള്ളപ്പൊക്കത്തില്‍ കാറുകള്‍ ഒഴുകി പോകുകയും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഒട്ടേറെപേര്‍ വീടുകളുടെ മേല്‍ക്കൂരയില്‍ കുടുങ്ങിയിട്ടുണ്ട്.എട്ട് പേര്‍ പടിഞ്ഞാറന്‍ പ്രവിശ്യയായ യൂസ്‌കിര്‍ഷെനില്‍ മരിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട രണ്ട് ഉദ്യോഗസ്ഥരും മരിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് രക്ഷ തേടി വീടുകളുടെ ടെറസില്‍ അഭയം പ്രാപിച്ച അമ്പതോളം പേര്‍ കുടുങ്ങിക്കിടക്കുകയാണ്. പ്രദേശത്ത് ആറോളം വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. പ്രളയത്തിലും മണ്ണിടിച്ചിലിലും പല ഗ്രാമങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലായതിനാല്‍ മരണ സംഖ്യ ഉള്‍പ്പെടെയുള്ള നാശനഷ്ടങ്ങള്‍ ഇനിയും ഉയരാനാണ് സാധ്യതയെന്ന് അധികൃതര്‍ അറിയിച്ചു. റൈന്‍ സീഗ് പ്രവിശ്യയിലെ സ്റ്റെയിന്‍ബാഷല്‍ ഡാം തകരാനുള്ള സാധ്യത കണക്കിലെടുത്ത് സമീപ ഗ്രാമങ്ങളിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഇന്റര്‍നെറ്റ്, ഫോണ്‍ ബന്ധം താറുമാറായത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments