യുഎസില്‍ നടന്ന ഹൗഡി മോദി പരിപാടിയെ ഇന്ത്യക്കാര്‍ ആഘോഷമാക്കിയെങ്കിലും അമേരിക്കന്‍ മാധ്യമങ്ങള്‍ അതിനെ റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെ ആണ്. വീണ്ടും അധികാരത്തിലെത്താന്‍ ട്രംപ് നടത്തുന്ന കാപട്യം എന്നാണ് ന്യയോര്‍ക്ക് ടൈംസ് ഇതിനെ വിശേഷിപ്പിച്ചത്. അതേസമയം , ഇന്ത്യന്‍ വംശജരായ അമേരിക്കന്‍സിനെ കൈയ്യിലെടുക്കാനെന്നായിരുന്നു വാഷിങ് ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്. കുടിയേറ്റ നിയമങ്ങളുടെ ശക്തമായ വക്താവായും ട്രംപിനെ അവര്‍ വിശേഷിപ്പിക്കുന്നു. മാത്രമല്ല തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇന്തോ – അമേരിക്കന്‍സിന്റെ വോട്ട് പിടിക്കുന്നതിനായി ട്രംപ് തനിക്ക് പരിചയമില്ലാത്ത ഊഷ്മളത അഭിനയിക്കുന്നുവെന്നും വാഷിങ് ടണ്‍ പോസ്റ്റ് വ്യക്തമാക്കുന്നു. റിപ്ലബിക്കന്‍ പാര്‍ട്ടിയുടെ അമരക്കാരനായ ട്രംപ് കുടിയേറ്റ വിഷയങ്ങളില്‍ എടുത്ത കടുത്ത നിലപാടുകളെ മറികടക്കാനാണ് ഹൗഡി മോദി പരിപാടി സംഘടിപ്പിച്ചതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം എതിര്‍ ചേരിയായ ഡെമോക്രാറ്റുകളുടെ ഏറ്റവും വലിയ ആയുധവും ഇതാണ് എന്നാല്‍ ജനസാഗരങ്ങളെ ഇളക്കി മറിച്ച് താന്‍ ഇപ്പോള്‍ കുടിയേറ്റക്കാരോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നതായി ട്രംപിന്റെ അഭിനയമായും മാധ്യമങ്ങള്‍ ഇതിനെ പരിഹസിക്കുന്നുണ്ട്. ലോകത്തിലെ തന്നെ വലിയ ജനാധിപത്യരാജ്യങ്ങളുടെ തലവന്‍മാര്‍ ഇത്തരത്തില്‍ ഒരുമിക്കുന്നതിലൂടെ ഏഷ്യയില്‍ പ്രാതിനിധ്യം നേടാനുള്ള ചൈനയുടെ അവസരം ഇല്ലാതാക്കുന്നതായും ഇന്ത്യ ഇത് നേടാന്‍ വേണ്ടു വോളം ശ്രമിക്കുന്നതായും വാള്‍സ്ട്രീറ്റ് ജേണല്‍ കുറ്റപ്പെടുത്തുന്നു. അധികാരം തിരിച്ചു പിടിക്കാനുള്ള ട്രംപിന്റെ നാടകം മാത്രമാണ് ഇതെന്നും മാധ്യമങ്ങള്‍ എഴുതുന്നു.