27 C
Kollam
Thursday, November 21, 2024
HomeNews'ഒരു പൊളിറ്റിക്കല്‍ നിര്‍വികാര്യത' കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിഎണ്ണി പറഞ്ഞ് ബി.ജെ.പി, അരയും തലയും മുറുക്കി സിപിഎമ്മും യുഡിഎഫും...

‘ഒരു പൊളിറ്റിക്കല്‍ നിര്‍വികാര്യത’ കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിഎണ്ണി പറഞ്ഞ് ബി.ജെ.പി, അരയും തലയും മുറുക്കി സിപിഎമ്മും യുഡിഎഫും ; മഞ്ചേശ്വരം ആര്‍ക്കൊപ്പം

ഉപതിഞ്ഞടുപ്പ് ചൂട് തിളച്ചി മറിയുകാണ് കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തെ മണ്ഡലമായ മഞ്ചേശ്വരത്ത്. 2016ലെ തിരഞ്ഞെടുപ്പില്‍ കഷ്ടിച്ച് 89 വോട്ടിന് കൈവിട്ടുപോയ മണ്ഡലം പിടിക്കാന്‍ എന്‍.ഡി.എയും നിലനിറുത്താന്‍ യു.ഡി.എഫും മൂന്നാം സ്ഥാനത്ത് നിന്നും ഒന്നിലേക്ക് കുതിക്കാന്‍ ഇടതുമുന്നണിയും അരയും തലയും മുറുക്കി ഇറങ്ങി കഴിഞ്ഞു. ഭാഷാ ന്യൂനപക്ഷങ്ങളുടെ ശക്തമായ സ്വാധീനമുള്ള മഞ്ചേശ്വരത്ത് ഇത്തവണത്തേത് ത്രികോണ മത്സരമെന്നത് ഉറപ്പായി കഴിഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തിലാണ് ജയിച്ചുകയറിയതെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ നേടിയ പതിനായിരത്തിന് മുകളിലുള്ള ഭൂരിപക്ഷമാണ് യു.ഡി.എഫ് ക്യാമ്പിന് ആശ്വാസം പകരുന്നത്. എം.എല്‍.എ ഇല്ലാത്ത മണ്ഡലത്തില്‍ കഴിഞ്ഞ ഒരുവര്‍ഷക്കാലം നടപ്പിലാക്കിയ വികസന പദ്ധതികള്‍ എണ്ണിപ്പറഞ്ഞാണ് ഇടതുമുന്നണി പ്രചാരണത്തിന് തുടക്കം കുറിക്കുന്നത്. തങ്ങള്‍ കഴിഞ്ഞകാലങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള മണ്ഡലത്തില്‍ ഇക്കുറി വിജയിക്കാനുറച്ച് തന്നെയാണ് ബി.ജെ.പിയും.

2016ല്‍ കെ.സുരേന്ദ്രന്‍ ബി.ജെ.പിക്ക് വേണ്ടി കാഴ്ചവച്ചത് അതിശക്തമായ മത്സരമായിരുന്നു. യു.ഡി.എഫ് നേടിയ 89 വോട്ടിന്റെ വിജയം കള്ളവോട്ടിന്റെ ബലത്തിലാണെന്ന് പറഞ്ഞ് സുരേന്ദ്രന്‍ നിയമ നടപടികളിലേക്കും നീങ്ങി. എന്നാല്‍, പി.ബി അബ്ദുറസാഖിന്റെ മരണത്തോടെ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുകയായിരുന്നു. അതേസമയം കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണി എണ്ണി പറഞ്ഞാവും ബിജെപി മത്സരരംഗത്ത് സ്ഥാനമുറപ്പിക്കുക. അതില്‍ ഏറെ ശ്രദ്ധേയം ഹൗഡി മോദി ആവും എന്നതും ഉറപ്പാണ്. സിപിഎം ഭരണനേട്ടങ്ങളെ വിലയിരുത്തിയ ശേഷം വോട്ടു ചെയ്യണമെന്നുറപ്പിച്ച് പ്രഖ്യാപനം നടത്തിയാവും ഇടതുപക്ഷവും വോട്ടു പിടിക്കുക. എപ്പോഴും കൈവിടാതെ തങ്ങളെ നിലനിര്‍ത്താനുള്ള ശ്രമത്തിലാവും യുഡിഎഫും വോട്ടു തേടുക. അതേസമയം മഞ്ചേശ്വരം ആര്‍ക്കൊപ്പമാവും എന്ന തിരനോട്ടത്തിലാവും രാഷ്ട്രീയ കേരളം.

 

 

- Advertisment -

Most Popular

- Advertisement -

Recent Comments