27.8 C
Kollam
Saturday, December 21, 2024
HomeNewsപുതുമുഖങ്ങളെ അണിനിരത്തി സി.പി.എം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ടു; അഞ്ചില്‍ നാലിടത്തും ജുവാക്കള്‍ ; യൂത്തന്‍മാരെ...

പുതുമുഖങ്ങളെ അണിനിരത്തി സി.പി.എം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ടു; അഞ്ചില്‍ നാലിടത്തും ജുവാക്കള്‍ ; യൂത്തന്‍മാരെ കൊണ്ട് മണ്ഡലം പിടിക്കാന്‍ ലക്ഷ്യം; അഞ്ചു പേരും നിയമസഭയിലേക്ക് മത്സരിക്കുന്നത് ഇതാദ്യം ; കോന്നിയില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ജനീഷ് കുമാര്‍ അരൂരില്‍ മനു സി പുളിക്കന്‍ ; വട്ടിയൂര്‍ക്കാവില്‍ മേയര്‍ വികെ പ്രശാന്ത്; എറുണാകുളത്ത് അഡ്വ: മനു റോയ് മഞ്ചേശ്വരം എം സിപിഎം ജില്ലാകമ്മറ്റി അംഗം എസ് ശങ്കര്‍ റോയി

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ പുതുമുഖങ്ങളെ സ്ഥാനാര്‍ത്ഥിയാക്കി സി.പി.ഐ.എം.സ്ഥാനാര്‍ഥി പട്ടിക പുറത്ത്. അഞ്ചിടങ്ങളില്‍ നാലിലും യുവാക്കളാണ് ഇക്കുറി മത്സരത്തിനിറങ്ങുന്നത്. അഞ്ചു പേരും നിയമസഭയിലേക്ക് ആദ്യമായാണ് മത്സരിക്കുന്നത്.

വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്ത്, കോന്നില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ജനീഷ് കുമാര്‍, അരൂരില്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റുമായ മനു സി പുളിക്കല്‍, എറണാകുളത്ത് യുവ അഭിഭാഷകന്‍ മനു റോയ്, മഞ്ചേശ്വരത്ത് സി.പി.ഐ.എം ജില്ലാ കമ്മറ്റിയംഗം എം. ശങ്കര്‍ റായി എന്നിവര്‍ ജനവിധി തേടും. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വാര്‍ത്താസമ്മേളനത്തില്‍ പേരുകള്‍ പ്രഖ്യാപിച്ചത്.

തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തിന്റെ സ്ഥാനാര്‍ത്ഥിത്വമാണ് ഏറ്റവും ശ്രദ്ദേയം. പ്രളയകാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ നേതൃപാഠവവും ഗുണം ചെയ്യുമെന്ന് കണ്ടാണ് വി.കെ പ്രശാന്തിനെ മത്സര രംഗത്തിറക്കുന്നത്.

കോന്നിയില്‍ ല്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ജനീഷ് കുമാറര്‍ മത്സരിക്കും.

അരൂരില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഡി.വൈ.എഫ്.ഐ.യുടെ മറ്റൊരു വൈസ് പ്രസിഡന്റുമായ മനു സി പുളിക്കനെയാണ് സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിന്റെ സിറ്റിംഗ് സീറ്റാണ് അരൂര്‍.

എറണാകുളത്ത് ഇടതു സ്വതന്ത്രനായി യുവ യുവ അഭിഭാഷകന്‍ മനു റോയ് മത്സരിക്കും. ലത്തീന്‍ സമുദായത്തിന് വലിയ സ്വാധീനമുള്ള മണ്ഡലത്തില്‍ ഇതേ വിഭാഗത്തില്‍ നിന്നുള്ള ഒരാളെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്നുള്ള ആലോചനകളാണ് മനു റോയി എന്ന പേരിലേക്ക് എത്തിയത്.

എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന മനു റോയി മൂന്ന് തവണ ബാര്‍ അസോസിയേഷനില്‍ ഭാരവാഹിയായിരുന്നു. നിലവില്‍ ലോയേര്‍സ് യൂണിയന്‍ അംഗവുമാണ്.

Previous article
Next article
- Advertisment -

Most Popular

- Advertisement -

Recent Comments