സോണിയ ഗാന്ധിക്കും മകനും നരേന്ദ്ര മോദിയേയും അമിത് ഷായേയും ഇഷ്ടമല്ല . പറയുന്നത് യോഗ ഗുരു ബാബ രാംദേവ് .പക്ഷെ പൊതുസമൂഹത്തിനറിയില്ല. ഉള്ളിലെ കാപട്യം അവര്‍ പുറത്തു കാണിക്കില്ലല്ലോ? രാംദേവ് പറയുന്നു. ഇവര്‍ രണ്ടു പേരും ജീവനോടെ ഉണ്ടാകരുതെന്നും സോണിയയും മകനും ആഗ്രഹിക്കുന്നതായി ബാബാ രാംദേവ് സൂചിപ്പിക്കുന്നു. പിന്നാലെ ഭീഷണിയും ഉണ്ട്. നരേന്ദ്രമോദിയും അമിത്ഷായും വൈരാഗ്യം സൂക്ഷിച്ചിരുന്നെങ്കില്‍ ഇന്ന് സോണിയ ഗാന്ധിയും മകന്‍ രാഹുല്‍ഗാന്ധിയും ഇന്ത്യയില്‍ കാണില്ല എന്ന്. എന്നാല്‍ യോഗ വര്യ അങ്ങ് ഒ്ന്നു മനസ്സിലാക്കണം ആശയ പ്രത്യയ ശാസ്ത്രത്തിന്റെയും ഇടുന്ന രാഷ്ട്രീയ കുപ്പായത്തിന്റെയും വ്യത്യാസം മാത്രമേ ഇവര്‍ക്കിടയിലുള്ളൂ. അല്ലാതെ വൈരാഗ്യം ഒന്നും ഇവര്‍ തമ്മില്‍ ഇല്ല. രാഷ്ട്രീയമെന്ന ഫ്രറ്റേര്‍ണിറ്റിയില്‍ തലയെടുപ്പോടെ വിരാജിക്കുന്നവര്‍ ആണ് ഇവര്‍ രണ്ടു കൂട്ടരും. സമ്മര്‍ദ്ദം ഉണ്ടായേക്കാം പക്ഷെ ഇന്ത്യവിട്ടു നാടു കടന്നു പോകണമെന്നും രണ്ടു കൂട്ടരും പറയില്ല. എന്തിനേറെ ചിന്തിക്കുക പോലുമില്ല. എന്നിട്ടും അവസാനിക്കുന്നില്ല രാംദേവിന്റെ വാക്കുകള്‍ ; മുന്‍ ആഭ്യന്തര മന്ത്രി പി.ചിദംബരം അമിത് ഷായെ ജയിലിലാക്കാനും മോദിയെ തൂക്കുമരത്തിലേറ്റാനും ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം ആരോപിക്കുന്നു. ഇത് സത്യമാണോ അല്ലെന്നു തന്നെ പറയാം ആരോപണത്തെ കുറ്റകൃത്യമായി ചിത്രീകരിച്ച് സംഗതി ബെഡക്കാക്കുന്ന ബുദ്ധി സന്യാസിക്കു മാത്രമേ ഉള്ളോ ‘വൈ ഡിഡ് യു പെയിന്റിംഗ് ദെം ബ്ലാക്ക’് ചോദിക്കുന്നു സോഷ്യല്‍ മീഡിയ.