27.1 C
Kollam
Sunday, December 22, 2024
HomeNewsബിജെപി ക്യാമ്പില്‍ ആശങ്ക പുകയുന്നു; അരൂരില്‍ ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ സിപിഎമ്മിന് ഗുണം ചെയ്യുമോ? പാലായില്‍...

ബിജെപി ക്യാമ്പില്‍ ആശങ്ക പുകയുന്നു; അരൂരില്‍ ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ സിപിഎമ്മിന് ഗുണം ചെയ്യുമോ? പാലായില്‍ ഹരിയെ തേച്ചതു പോലെ ബിഡെജെഎസ് അരൂരിലും തേക്കുമോ? കേന്ദ്രത്തെ പഴിച്ച് സംസ്ഥാന ഘടകം

അരൂരില്‍ സ്വന്തമായി സ്ഥാനാര്‍ഥിയെ രംഗത്തിറക്കാനുള്ള നീക്കത്തിലാണ് ബിജെപി. എന്നാല്‍ ബിജെപിയെ കുഴക്കുന്ന പ്രശ്‌നം അതല്ല അരൂരിലെ ഈഴവ വോട്ടുകള്‍ ആര്‍ക്കൊപ്പം എന്നതാണ് ബിജെപി ക്യാമ്പിനെ ആശങ്കയിലാഴ്ത്തുന്നത്. ബിഡെജെഎസിന് സീറ്റു നല്‍കേണ്ട എന്ന കടുത്തനിലപാടിലാണ് സംസ്ഥാന നേതൃത്വം . എന്നാല്‍ ബിഡെജെഎസിന് ശക്തമായ വേരോട്ടം ഉള്ള മണ്ഡലമാണ് അരൂര്‍. ഇവിടെ എംഎല്‍എ ആയിരുന്ന ആരിഫ് ലോക് സഭയിലേക്ക് മത്സരിച്ച് ജയിച്ച് ഒഴിവു വന്ന സീറ്റിലേക്കാണ് മത്സരം നടക്കുന്നത്. അതേസമയം പാലായില്‍ പരസ്യമായി ബിജെപി സ്ഥാനാര്‍ഥി എന്‍.ഹരി യെ തോല്‍പ്പിച്ചത് ബിഡെജെഎസ് തന്നെയാണെന്ന് സംസ്ഥാന നേതൃത്വം ഒരേ സ്വരത്തില്‍ പറയുന്നു. 2016-നേക്കാള്‍ 6000-ത്തിലേറെ വോട്ടിന്റെ കുറവാണു ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ഥിയായ എന്‍.ഹരിക്ക് പാലായില്‍ ലഭിച്ചിരിക്കുന്നത് വോട്ടുകള്‍ ഭിന്നിച്ചു പോയത് സിപിഎമ്മിലേക്കാണ് ഇവര്‍ വിശ്വസിക്കുന്നു. ഇതിനും കേന്ദ്രത്തെ പഴിചാരുകയാണ് സംസ്ഥാന നേതൃത്വം. കാരണം ബിഡെജെഎസിനെ ബിജെപിക്ക് ഒപ്പം നിര്‍ത്താന്‍ മുന്‍ കൈ എടുത്തതും കേന്ദ്ര നേതൃത്വം ആണ് ആവഴിയില്‍ ഈഴവ വോട്ടുകള്‍ കൂടുതലായി ബിജെപിയിലെത്തുമെന്ന് കേന്ദ്രം വിശ്വസിച്ചിരുന്നു. അതേസമയം അരൂരില്‍ സ്വന്തം നിലയില്‍ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ സംസ്ഥാന ഘടകത്തിനാകില്ല. അതിനും കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം ആവശ്യമാണ്. ഇതാണ് ഇപ്പോള്‍ സംസ്ഥാന ഘടകത്തിന് തലവേദന ആകുന്നത്.

അരൂരില്‍ സിപിഎമ്മിലെ മനു സി പുളിക്കനെയാണ് സ്ഥാനാര്‍തഥി. മനു ആദ്യമായിട്ടാണു നിയമസഭയിലേക്കു മത്സരിക്കുന്നതെന്നതും ശ്രദ്ധേയമാണ് . യുവ സ്ഥാനാര്‍ഥിയെന്ന നിലയില്‍ മനു മണ്ഡലത്തില്‍ ഏറെ സ്വീകാര്യനാണ്. എന്നാല്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലും ആലപ്പുഴയിലെ സ്ഥാനാര്‍ഥി ആയിരുന്നു ഇവര്‍. അന്ന് നേരിയ ഭൂരിപക്ഷത്തിനാണ് ആരിഫ് ജയിച്ചു കയറിയത്. എന്നാല്‍ ഇന്ന് കഥയാകെ മാറി വെള്ളാപള്ളിയുടെ സമ്മതതോടെ ബിഡെജെഎസ് സിപിഎമ്മിന് വോട്ടു മറിച്ചാല്‍ പിന്നെ പുളിയ്ക്കന്‍ ജയിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്ന് ബിജെപി ഭയക്കുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments