പാലാരിവട്ടം അഴിമതി കേസില്‍ മുന്‍ മന്തി ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് ഉറച്ച സാഹചര്യത്തില്‍ യുഡിഎഫിന് വെല്ലുവിളി ഉയര്‍ത്തി കോടിയേരി. യുഡിഎഫ് പഞ്ചവടി പാലം കടക്കില്ലെന്ന് കോടിയേരി പറഞ്ഞു.
വിജിലന്‍സിന്റെ കരുനീക്കങ്ങള്‍ മന്ത്രിയില്‍ നിന്നും റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ എംഡി എ പി എം മുഹമ്മദ് ഹനീഷിനിലെത്തുമ്പോള്‍ കൂട്ട അറസ്റ്റിന് കളം ഒരുങ്ങി കഴിഞ്ഞുവെന്നതാണ് സമന്വയം ഇന്റലിജന്റ്‌സ് മനസ്സിലാക്കുന്നത്. അഞ്ചു മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്‍ഡിഎഫ് ഇത് ആയുധമാക്കുമെന്നുള്ളത് യുഡിഎഫ് ക്യാമ്പില്‍ ചങ്കിടിപ്പ് കൂട്ടുകയാണ്. ഈ സാഹചര്യം എല്‍ഡിഎഫ് മുതലാക്കിയാല്‍ ജനവികാരം എതിരാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും യുഡിഎഫ് കരുതുന്നു.
കേസില്‍ യുഡിഎഫ് നേതാക്കളുടെയും ഐഎഎസ് ഉദ്യോഗസ്ഥരുടെയും പങ്ക് വിജിലന്‍സ് കീറിമുറിച്ച് അന്വേഷിക്കുന്ന സാഹചര്യത്തില്‍ ഒരു കൂട്ട അറസ്റ്റിനാണ് ചിത്രം തെളിയുന്നത്.
പാലം നിര്‍മാണം തുടങ്ങുംമുമ്പേ കരാറുകാരായ ആര്‍ഡിഎസ് പ്രോജക്ട് എംഡി സുമിത് ഗോയലിന് 8.9 കോടിരൂപ ചട്ടം ലംഘിച്ച് മുന്‍കൂര്‍ നല്‍കിയെന്നതാണ് കേസിലേക്ക് വഴിതെളിച്ച സംഭവം പാലം പൊളിഞ്ഞതോടെ അന്വേഷണം വിജിലന്‍സ് ഏറ്റെടുക്കുകയും കേസിലെ അഴിമതി വെളിച്ചെത്തുവരുകയുമായിരുന്നു.
ഇതോടെ പൊല്ലാപ്പിലായ യുഡിഎഫ് എല്‍ഡിഎഫിനെ ചെറുക്കാന്‍ കിഫ്ബി അഴിമതിയുമായി പ്രതിപക്ഷം രംഗത്തു വന്നെങ്കിലും അതൊന്നും വില പോവാതെ ആവുകയായിരുന്നു. പ്രചരണവിഷയമായി യുഡിഎഫ് മുന്‍മന്ത്രിയുടെ അഴിമതി ഏറ്റെടുത്താല്‍ അരൂരും എറുണാകുളവും മഞ്ചേശ്വരവും വട്ടിയൂര്‍ക്കാവും കോന്നിയിലും വരെ ഇതു പ്രതിഫലിക്കുമെന്ന് സിപിഎം ക്യാമ്പ് കണക്കു കൂട്ടുന്നു. ഇത് യുഡിഎഫ് ക്യാമ്പിനെ ചില്ലറ ഒന്നുമല്ല അലട്ടുന്നത്. പോരെങ്കില്‍ നവയൗവ്വനങ്ങളെ രംഗത്തിറക്കി എല്‍ഡിഎഫ് യുഡിഎഫിന് ചെറുതായി ഒരു ഭീഷണിയും നല്‍കുന്നുണ്ട്. ശക്തമായ ത്രികോണമത്സരം നടക്കുന്ന കോന്നിയിലും വട്ടിയൂര്‍ക്കാവിലും പ്രചരണ ആയുധം ‘പഞ്ചവടി പാലം’ തന്നെ എന്നുറപ്പിച്ചാണ് എല്‍ഡിഎഫ് കരുനീക്കങ്ങള്‍ നടത്തുന്നത്. ഇങ്ങനെ വന്നാല്‍ കോടിയേരി പറഞ്ഞത് സത്യമാകുമോ? എന്നാണ് സമന്വയം ഇന്റലിജന്റസ് നിരീക്ഷിക്കുന്നത്.