മുഖ്യന് പൂട്ടു വീഴുമോ? ലാവ്ലിന്‍ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും ; സി.ബി.ഐയ്ക്ക് വേണ്ടി ഹാജരാകുന്നത് പി ചിദംബരം പ്രതി ചേര്‍ക്കപ്പെട്ട ഐഎന്‍എക്‌സ് കള്ള പണം വെളുപ്പിക്കല്‍ കേസില്‍ അപ്പിയര്‍ ചെയ്ത തുഷാര്‍ മേത്ത ; മുഴുവന്‍ പേരെയും വിചാരണ ചെയ്യണമെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെടും ; മുഖ്യന് രക്ഷക്കെത്തുന്നത് ഹരീഷ് സാല്‍വെ ; തീ പാറുന്ന നിയമയുദ്ധത്തില്‍ കോടതി വിധിക്കായി കാത്തിരിക്കാം

425

കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളുടെ പേരില്‍ ഉടലെടുത്ത ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പ്രതിപട്ടികയില്‍ പേരു ചേര്‍ക്കപ്പെട്ടിട്ടുള്ള മുഴുവന്‍ പേരെയും വിചാരണ ചെയ്യണമെന്ന ശക്തമായ സിബിഐയുടെ ആവശ്യവും തങ്ങളെ കുറ്റവിമുക്തരാക്കണമെന്ന മൂന്ന് കെ.എസ്.ഇ.ബി മുന്‍ ഉദ്യോഗസ്ഥരുടെയും ഹര്‍ജി കോടതി ഇന്നു പരിഗണിക്കും. മുന്‍മന്ത്രി ചിദംബരം പ്രതി ചേര്‍ക്കപ്പെട്ട ഐഎന്‍എക്‌സ് കള്ളപണം വെളുപ്പിക്കല്‍ കേസില്‍ അപ്പിയര്‍ ചെയ്ത തുഷാര്‍ മേത്തയാണ് സിബിഐക്കു വേണ്ടി ഹാജരാകുന്നത്. അതേ സമയം മുഖ്യമന്ത്രിയുടെ രക്ഷക്കായി ഹരീഷ് സാല്‍വെയും എത്തും. ഇരുവരും തമ്മിലുള്ള തീപാറുന്ന വാക്ക് പോരുകള്‍ക്കാവും സുപ്രീം കോടതി ഇന്നു സാക്ഷിയാവുക.

ജസ്റ്റിസ് എന്‍.വി രമണ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് ഇന്ന് പരിഗണിക്കുന്നത്. സോളിസിറ്റര്‍ ജനറലായ തുഷാര്‍മേത്തയുടെ വാക്കുകള്‍ക്കാണോ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയുടെ വാക്കുകള്‍ക്കാണോ കോടതി പ്രാധാന്യം കല്‍പ്പിക്കുന്നത് ഇന്നറിയാം.

മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ്ജ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സി.ബി.ഐ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. പിണറായിക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നും, അഴിമതിക്കുള്ള ഗൂഢാലോചനയില്‍ പങ്കാളിയാണെന്നുമാണ് സി.ബി.ഐ കോടതിയില്‍ പറയുക.
അതേസമയം കുറ്റപത്രത്തില്‍ നിന്ന് പിണറായി അടക്കം പ്രതികളെ ഹൈക്കോടതി ഒഴിവാക്കിയത് വസ്തുതകള്‍ പരിശോധിക്കാതെയാണെന്നും സി.ബി.ഐ ആരോപിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here