26.4 C
Kollam
Tuesday, December 3, 2024
HomeNewsഞങ്ങള്‍ തമ്മില്‍ തല്ലിയോ ? ആരു പറഞ്ഞു നിങ്ങളോട് ഈ നുണകഥ ; കാലുവാരല്‍ ,...

ഞങ്ങള്‍ തമ്മില്‍ തല്ലിയോ ? ആരു പറഞ്ഞു നിങ്ങളോട് ഈ നുണകഥ ; കാലുവാരല്‍ , അടിമൂക്കും എന്തൊക്കെയാ ഈ പത്രങ്ങള്‍ എഴുതി പിടിപ്പിച്ചത് ; എഴുതിയവര് ഇങ്ങ് ദുബായിലോട്ട് വാ..അണികള് ചമ്മി കോട്ടേ.. ഇവിടെ ഞങ്ങള്‍ ഭായ് ഭായ്….

കേരളാ കോണ്‍ഗ്രസിന്റെ അര നൂറ്റാണ്ടിലേറെ നീണ്ട ആധിപത്യം വീണു , ചുവപ്പ് പുതച്ച് ‘പാലാ’, പാര്‍ട്ടിക്കുള്ളിലും മുന്നണിയിലും ചേരി പോര് എന്നിങ്ങനെ പത്രങ്ങളില്‍ വന്ന തലക്കെട്ട് കണ്ട് നിങ്ങള്‍ ഞെട്ടിയോ ? എങ്കില്‍ ഞെട്ടരുത് . സത്യം വേറൊന്നാണ്. മാണി സി കാപ്പന്‍ ജയിച്ച് കയറിയതോടെ മുന്നണിയില്‍ ചേരി പോര് തുടങ്ങി എന്നെഴുതിയ പത്രക്കാരെയും ഞെട്ടിച്ച്
തമ്മിലടിച്ച് അണികളെ വിഡ്ഢികളാക്കിയ ജോസ് മോനും ജോസഫ് അച്ചായനും ഒന്നിച്ചു. എവിടാണെന്നല്ലേ.. അങ്ങ് ദുബായില്‍ . ഇരുവരും ഒന്നിച്ചുള്ള ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. പാലായില്‍ പരസ്പരം യുദ്ധം ചെയ്യുന്ന പിജെ ജോസഫും ജോസ് കെ മാണിയും കേരളം വിട്ട് ദുബായിയിലെത്തിയപ്പോള്‍ കൈകൊടുത്ത് സ്നേഹം പങ്കുവെയ്ക്കുന്ന ചിത്രമാണ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ജോസ് കെ മാണിയും പിജെ ജോസഫും അടക്കമുളള യുഡിഎഫ് നേതാക്കള്‍ ഒരുമിച്ച് ചിരിച്ചു നില്‍ക്കുന്ന ദുബായിയില്‍ നിന്നും എടുത്ത ഒരു ഗ്രൂപ്പ് ഫോട്ടോയിലാണ് സത്യം പുറം ലോകം അറിഞ്ഞിരിക്കുന്നത്. ഇവിടെ ശത്രുതയെല്ലാം പഴങ്കഥയാക്കി നേതാക്കള്‍ ചിരിച്ച് കൊണ്ടാണ് ഫോട്ടോയില്‍ പോസ് ചെയ്തിരിക്കുന്നത്. പാലാ ഉപതെരഞ്ഞെടുപ്പിലെ ഫലങ്ങള്‍ പുറത്തു വന്നതിന് ശേഷമുള്ള ഫോട്ടോയാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച രാവിലെ ദുബായ് വിമാനത്താവളത്തില്‍ നിന്ന് ആരോ പകര്‍ത്തിയതാണ് ഈ ചിത്രം എന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്. ജോസ് ജോസഫ് ഗ്രൂപ്പിലെ ശിങ്കിടി മുഖ്യന്‍മാരും ഫോട്ടോയിലുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments