കോന്നി ഉള്‍പ്പെടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എവിടെയും ആര്‍.എസ്.എസിന്റെ വോട്ട് എല്‍.ഡി.എഫിന് വേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . ബി.ജെ.പിയുമായി ഒരു തരത്തിലുള്ള ബന്ധവും തങ്ങള്‍ ആഗ്രഹിക്കുന്നില്ല. വട്ടിയൂര്‍ക്കാവിലും കോന്നിയിലും ബി.ജെ.പിയും എല്‍.ഡി.എഫും തമ്മില്‍ പരസ്പരം സഹായിക്കുമെന്ന് യു.ഡി.എഫ് ആക്ഷേപം ഉന്നയിച്ചിരുന്നു. ഈ ആരോപണത്തെ നിഷേധിച്ച് പ്രതികരിച്ചാണ് കോടിയേരി രംഗത്തെത്തിയത്. കോന്നിയില്‍ ശബരിമല കര്‍മ്മ സമിതി വഴി വോട്ടുകച്ചവടം നടത്തുന്നതിന്റെ ജാള്യതയിലാണ് എല്‍.ഡി.എഫിനെതിരെ യുഡിഎഫ് ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.നിരന്തരം ആര്‍.എസ്.എസ് ആനുകൂല നിലപാട് സ്വീകരിക്കുന്ന ശശി തരൂര്‍ എം.പിയെ എന്തുകൊണ്ട് പുറത്താക്കുന്നില്ല. കോണ്‍ഗ്രസിന്റെ നിലപാടാണ് ശശി തരൂര്‍ ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് പറയാന്‍ കെ.പി.സി.സി അദ്ധ്യക്ഷന് നാണമുണ്ടോ എന്നും കോടിയേരി ചോദിച്ചു.