കുമ്മനം വട്ടിയൂര്‍ക്കാവില്‍ വോട്ടുമറിക്കുന്നതായി മന്ത്രി കടകം പള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്. വട്ടിയൂര്‍ക്കാവില്‍ തന്നെ വെട്ടി സ്ഥാനാര്‍ഥിയായ ആയ ബി ജെ പി ജില്ലാ പ്രസിഡന്റ് എസ് സുരേഷിനെ മൂന്നാം സ്ഥാനത്തെത്തിക്കാന്‍ കുമ്മനം രാജശേഖരന്‍ യുഡിഎഫിന് വോട്ടുമറിക്കുന്നതായാണ് മന്ത്രി കടകംപള്ളി ആരോപിക്കുന്നത്. ഇത് തന്നോട് പറഞ്ഞത് കുമ്മനത്തിന്റെ തന്നെ പാര്‍ട്ടിയിലെ പ്രമുഖനായ നേതാവാണെന്നും കടകം പള്ളി പറയുന്നു.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 16,167 വോട്ടുകള്‍ നേടിയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ മുരളീധരന്‍ വിജയിച്ചത്. അന്ന് രണ്ടാം സ്ഥാനത്തെത്തിയത് ബിജെപിയുടെ കുമ്മനം രാജശേഖരന്‍ ആയിരുന്നു. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ ടിഎന്‍ സീമ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. ഇന്നാല്‍ ഇക്കുറി കളത്തിലില്ലാത്ത കുമ്മനം രാജശേഖരന്‍ പാര്‍ട്ടിയില്‍ തന്റെ സ്ഥാനം നഷ്ടമാകുമോ എന്ന ഭയം മൂലമാണ് വോട്ടുമറിക്കാനുള്ള നീക്കവുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് കടകം പള്ളി ആരോപിക്കുന്നു. കടകം പള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇതാ:
പ്രസിഡന്റിനെ മൂന്നാം സ്ഥാനത്തെത്തിക്കാന്‍ യുഡിഎഫിന് വോട്ട് നല്‍കാന്‍ താങ്കള്‍ നീക്കം നടത്തുന്നു എന്ന് എന്നോട് പറഞ്ഞത് നിങ്ങളുടെ പാര്‍ട്ടിയിലെ പ്രമുഖനായ നേതാവാണ്. അത് എന്റെ ആരോപണമായി ഞാന്‍ ഉന്നയിക്കാത്തത് വഴിയില്‍ കേള്‍ക്കുന്നത് വിളിച്ചു പറയുന്ന ശീലം എനിക്കില്ലാത്തത് കൊണ്ടാണ്. തര്‍ക്കത്തിന് സമയക്കുറവുണ്ട്. വട്ടിയൂര്‍ക്കാവ് തെരഞ്ഞെടുപ്പ് ഫലം അങ്ങയ്ക്കുള്ള നല്ല മറുപടിയാകും.