കൂടത്തായി കൊലപാതക പരമ്പര കേസില്‍ അറസ്റ്റില്‍ കഴിയുന്ന ജോളി തന്റെ ബ്യൂട്ടിപാര്‍ലറിലെ കസ്റ്റര്‍ മാത്രമായിരുന്നെന്നും ജീവനക്കാരിയല്ലെന്നും നടത്തിപ്പുകാരി സുലേഖ. എന്‍.ഐ.ടി അധ്യാപികയാണെന്നാണ് തന്നോടു പറഞ്ഞിരുന്നത്.
പ്രാദേശിക കോണ്‍. നേതാവ് രാമകൃഷ്ണനുമായി യാതൊരു ബന്ധവും തനിക്കില്ലെന്നും സുലേഖ പറഞ്ഞു. ജോളിയുടെയും സുലേഖയുടെയും സുഹൃത്തായിരുന്ന രാമകൃഷ്ണന്റെ മരണത്തില്‍ സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അവര്‍.
ജോളിയുമായി തനിക്കു സൗഹൃദം പോലും ഉണ്ടായിരുന്നില്ല. അവര്‍ പാര്‍ലറില്‍ പലപ്പോഴും വരാറുണ്ടായിരുന്നു. എന്‍.ഐ.ടി അധ്യാപിക എന്നാണ് തന്നോടു പറഞ്ഞിരുന്നത്. അവരുമായി ഒരു സാമ്പത്തിക ഇടപാടും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് സുലേഖ പറഞ്ഞു.
![](https://samanwayam.com/wp-content/uploads/2021/11/logo.png)