ആള്‍കൂട്ട കൊലപാതകത്തെ ന്യായീകരിച്ച് ആര്‍എസ്.എസ് തലവന്‍ മോഹന്‍ ഭഗവത്. മോഹന്‍ ഭഗവതിന്റെ വാക്കുകള്‍: ഒരു പ്രത്യേക മതത്തില്‍ നിന്നുണ്ടായ വാക്കാണ് ആള്‍ക്കൂട്ടകൊലപാതകം. സാമൂഹിക അതിക്രമങ്ങളെ ആള്‍ക്കൂട്ട കൊലപാതകമായി മുദ്രക്കുത്തുന്നത് രാജ്യത്തേയും ഹിന്ദു സമൂഹത്തേയും അപകീര്‍ത്തിപ്പെടുത്തുന്നതിനും ചില സമുദായങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കുന്നതിനും വേണ്ടിയാണ്. ഇത് ശരിക്കും തീര്‍ത്തും അന്യായമാണ്.
രാജ്യത്തെ ജനങ്ങള്‍ സൗഹാര്‍ദ്ദപരമായും രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ചും ജീവിക്കണം എന്നാണ് ആര്‍.എസ്.എസ് പഠിപ്പിക്കുന്നത് . അതിന് വിപരീതമായാണ് ആള്‍കൂട്ട കൊലപാതകത്തിലൂടെ ഈ പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവര്‍ ഉയര്‍ത്തിക്കാട്ടുന്നത്.