നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് വോട്ട് ഘട്ടം ഘട്ടമായി ഉയരും; കഴിഞ്ഞ തെറ്റുകള്‍ തിരുത്താനുള്ള അവസരം ജനങ്ങള്‍ തന്നു ; അതാണ് പാലായില്‍ കണ്ടത് ; മുഖ്യമന്ത്രി പിണറായി വിജയന്‍

141

കഴിഞ്ഞ തെറ്റുകള്‍ തിരുത്താനുള്ള അവസരം ജനങ്ങള്‍ തന്നുവെന്ന് തുറന്നു പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയന്‍. അതാണ് പാലായില്‍ കണ്ടത് . ഇനി നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലും ഇടതു മുന്നണിയുടെ വോട്ട് ഘട്ടം ഘട്ടമായി ഉയരും. വര്‍ഗീയ കാര്‍ഡ് ഇറക്കാനാണ് പ്രതിപക്ഷവും ബിജെപിയും ശ്രമിക്കുന്നത്. യു.ഡി.എഫും ബി.ജെ.പിയും രാഷ്ട്രീയം പറയുന്നില്ല. പക്ഷെ പറയുന്നത് വിശ്വാസത്തിന്റെ കഥകളാണ്. ഇത് ജനങ്ങള്‍ ശ്രദ്ധിക്കരുത്. മഞ്ചേശ്വരത്തെ ഇടതു സ്ഥാനാര്‍ഥി വിശ്വാസിയായത് ഇക്കൂട്ടര്‍ക്ക് ദഹിച്ചിട്ടില്ല. ഈ പരിപാടിയില്‍ എത്തിയ മഹാഭൂരിപക്ഷവും വിശ്വാസികളാണ്. എന്തിനാണ് ഇവര്‍ക്ക് വേവലാതി. വര്‍ഗീയ കാര്‍ഡിറക്കാനാണ് പലരും ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇനിയെങ്കിലും കുറ്റപ്പെടുത്തല്‍ നിര്‍ത്തിയിട്ട് ശരിക്കുള്ള മത്സരത്തിറങ്ങണമെന്നും മുഖ്യമന്ത്രി മഞ്ചേശ്വരത്ത് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here