29.4 C
Kollam
Tuesday, March 18, 2025
HomeNewsമഹാത്മാഗാന്ധി ആത്മഹത്യ ചെയ്തത് എങ്ങനെ എന്നു വിവരിക്കുക? ഗുജറാത്തിലെ സ്‌കൂള്‍ പരീക്ഷാ ചോദ്യം വിവാദമാകുന്നു

മഹാത്മാഗാന്ധി ആത്മഹത്യ ചെയ്തത് എങ്ങനെ എന്നു വിവരിക്കുക? ഗുജറാത്തിലെ സ്‌കൂള്‍ പരീക്ഷാ ചോദ്യം വിവാദമാകുന്നു

ഗുജറാത്തിലെ സ്വകാര്യ സ്‌കൂള്‍ പരീക്ഷയില്‍ ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങനെയാണെന്ന ചോദ്യം ഉള്‍പ്പെട്ടത് വിവാദമാകുന്നു. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ഇന്റണല്‍ പരീക്ഷയ്ക്കിടെയാണ് ഈ ചോദ്യം ഉള്‍പ്പെടുത്തിയത്.

വിവാദമായ സാഹചര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു. ഗുജറാത്തിലെ സുഫലം ശാല വികാസ് സന്‍കുല്‍ എന്ന സംഘടനയുടെ കീഴിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ ഗാന്ധിനഗറില്‍ പ്രവര്‍ത്തിക്കുന്ന സുഫലം ശാല വികാസ് സന്‍കുല്‍ എന്ന സംഘടനയ്ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നുണ്ട്.

ഇത് മാത്രമല്ല, ഇതേ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പരീക്ഷയിലെ മറ്റൊരു ചോദ്യം ഇങ്ങനെ: ”നിങ്ങളുടെ പ്രദേശത്ത് മദ്യത്തിന്റെ വില വര്‍ദ്ധിച്ചതിനെക്കുറിച്ചും മദ്യം ഒളിച്ചു കടത്തുന്നവന്‍ സൃഷ്ടിച്ച ശല്യത്തെക്കുറിച്ചും പരാതിപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് ഒരു കത്ത് എഴുതുക?. കഴിഞ്ഞ ശനിയാഴ്ച നടന്ന ഇന്റേണല്‍ പരീക്ഷകളിലാണ് ഈ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നത്.

സ്‌കൂള്‍ മാനേജ്മെന്റാണ് ചോദ്യപേപ്പറുകള്‍ തയ്യാറാക്കിയതാണ് ചോദ്യങ്ങള്‍ . സംഭവത്തില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് യാതൊരു പങ്കുമില്ലെന്ന് ഗാന്ധിനഗര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഭാരത് വധേര്‍ അറിയിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments