തുക നല്‍കാതെ നഷ്ട പരിഹാര സമിതി ; ഫ്‌ളാറ്റ് ഉടമകള്‍ രംഗത്ത്

163

മരട് സുപ്രീം കോടതി വിധി നടപ്പാക്കാത്ത നഷ്ടപരിഹാര സമിതിക്കെതിരെ ഫ്‌ളാറ്റ് ഉടമകള്‍ രംഗത്ത്. 25 ലക്ഷം രൂപ ഇനിയും എല്ലാവര്‍ക്കും നല്‍കാത്തത് വിധി ലംഘനമാണെന്ന് ഉടമകള്‍ ആരോപിക്കുന്നു. എല്ലാ ഫ്‌ളാറ്റ് ഉടമകള്‍ക്കും 25 ലക്ഷം വീതം നല്‍കണമെന്നാണ് ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പക്ഷെ  തുക നല്‍കാന്‍ നഷ്ടപരിഹാര സമിതി ഇതുവരെ തയ്യാറായിട്ടില്ല. അതേ സമയം ഈ തുക അംഗീകരിക്കാനാവില്ലെന്നും ഫ്‌ളാറ്റ് ഉടമകള്‍ പറയുന്നു. വലിയ വില നല്‍കിയാണ് ഫ്‌ളാറ്റുകള്‍ വാങ്ങിയിരിക്കുന്നത്. എന്നാല്‍ നഷ്ടപരിഹാര സമിതി നല്‍കുന്നത് പന്ത്രണ്ടോ പതിമൂന്നോ ലക്ഷം രൂപ മാത്രമാണ്. ഇക്കാര്യത്തില്‍ സുപ്രീം കോടതി പറഞ്ഞത് 25 ലക്ഷം രൂപയാണ് . തങ്ങളുടെ ഭാഗം വിശദമായി കേള്‍ക്കണമെന്നും സുപ്രീം കോടതി പറഞ്ഞതാണ്. എന്നാല്‍ ഇതൊന്നും കേള്‍ക്കാതെ തോന്നിയ പോലെയാണ് സമിതി തുക നല്‍കാന്‍ നിശ്ചയിച്ചിരിക്കുന്നതെന്ന് ഫ്‌ളാറ്റ് ഉടമകള്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here