26.1 C
Kollam
Tuesday, September 17, 2024
HomeNewsബുക്കര്‍ പുരസ്‌കാരം രണ്ടുപേര്‍ക്ക്

ബുക്കര്‍ പുരസ്‌കാരം രണ്ടുപേര്‍ക്ക്

ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്‌കാരം പങ്കിട്ട് രണ്ടുപേര്‍. കനേഡിയന്‍ എഴുത്തുകാരിയായ മാര്‍ഗരറ്റ് അറ്റ്വുഡും ബ്രിട്ടീഷ് എഴുത്തുകാരി ബെര്‍നഡൈന്‍ ഇവരിസ്റ്റോയുമാണ് ബുക്കര്‍ പ്രൈസ് നേടിയത്. സമ്മാനത്തുകയായ 50000 പൗണ്ട് ഇരുവരും പങ്കിട്ടെടുക്കും. ബ്രിട്ടീഷ് ഇന്ത്യന്‍ നോവലിസ്റ്റായ സല്‍മാന്‍ റുഷ്ദിയും അവസാന പട്ടികയില്‍ ഇടം നേടിയിരുന്നു.

പുരസ്‌കാരം ഒരിക്കലും പങ്കിടരുതെന്ന ബുക്കര്‍ പ്രൈസ് നിയമാവലി മറികടന്നാണ് വിധികര്‍ത്താക്കള്‍ ഇത്തവണ പുരസ്‌കാരം രണ്ടുപേര്‍ക്കായി നല്‍കിയത്. മാര്‍ഗരറ്റ് അറ്റ് വുഡിനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത് ദി ടെസ്റ്റമെന്റ് എന്ന കൃതിയാണ്. ഗേള്‍,വിമന്‍,അദര്‍ എന്ന കൃതിയാണ് ബെര്‍നഡൈന്‍ ഇവരിസ്റ്റോയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.

- Advertisment -

Most Popular

- Advertisement -

Recent Comments