ശാസ്താംകോട്ട കായൽ അക്ഷരാർത്ഥത്തിൽ നാശം നേരിടുകയാണ്. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം കൂടിയാണിത്. കൊല്ലം നഗരം, മൈനാഗപ്പള്ളി, ശാസ്താംകോട്ട, കുന്നത്തൂർ, പോരുവഴി, പടിഞ്ഞാറേകല്ലട, ശൂരനാട് തെക്ക് എന്നീ പഞ്ചായത്തുകൾ തുടങ്ങിയ പ്രദേശങ്ങളിൽ കുടിവെള്ളം ലഭ്യമാക്കുന്നത് ഈ തടാകത്തിൽ നിന്നും ആണ്. കായലിന് 8 ചതുരശ്ര മൈൽ വിസ്തീർണ്ണമുണ്ട്. ശരാശരി ആഴം 6 ദശാംശം 5 3 മീറ്റർ. പരമാവധി ആഴം 15 ദശാംശം രണ്ട് മീറ്ററുമാണ്. ഉപരിതല ഉയരം 33 മീറ്റർ ആയി കണക്കാക്കപ്പെടുന്നു. ശാസ്താംകോട്ട തടാകം യഥാർത്ഥത്തിൽ ശുദ്ധജലമാണ് വിതരണം ചെയ്യുന്നത് എന്ന് പറയുമ്പോൾ യഥാർത്ഥമായ ശുചീകരണം അല്ല നടക്കുന്നത്.