25.4 C
Kollam
Sunday, September 8, 2024
HomeNewsകോന്നി ഉപതെരഞ്ഞെടുപ്പ്; സിപിഎമ്മിനോട് അടുത്ത് ഓര്‍ത്തഡോക്‌സ് സഭ ;  സഭാ പ്രതിനിധികളുമായി കോടിയേരി ബാലകൃഷ്ണന്‍...

കോന്നി ഉപതെരഞ്ഞെടുപ്പ്; സിപിഎമ്മിനോട് അടുത്ത് ഓര്‍ത്തഡോക്‌സ് സഭ ;  സഭാ പ്രതിനിധികളുമായി കോടിയേരി ബാലകൃഷ്ണന്‍ ചര്‍ച്ച നടത്തി; ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് സഭ

സഭാ തര്‍ക്കം രൂക്ഷമായപ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ മനം നൊന്ത് ബിജെപിക്ക് വോട്ടു ചെയ്യണമെന്ന് പ്രഖ്യാപിച്ച ഓര്‍ത്തഡോക്‌സ് സഭ ഒടുവില്‍ അയഞ്ഞു. അനുനയ നീക്കവുമായി സിപിഎമ്മിലെ ചാണക്യന്‍ എന്നു വിശേഷിപ്പിക്കുന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയതോടെയാണ് സഭ നിലപാട് മാറ്റിയത്. കോന്നി ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച .

കോന്നി മൈലപ്രയിലെ മാര്‍ കുറിയാക്കോസ് ആശ്രമത്തിലെത്തിയ കോടിയേരി ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികളുമായി അരമണിക്കൂറോളം ചര്‍ച്ച നടത്തി.

ഓര്‍ത്തഡോക്സ് സഭക്ക് അര്‍ഹമായ നീതി നടപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് കൂടിക്കാഴ്ചക്ക് ശേഷം കോടിയേരി പറഞ്ഞു. സര്‍ക്കാരുമായി തര്‍ക്കമില്ല. സൗഹൃദ കൂടിക്കാഴ്ചയായിരുന്നു, ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് സഭ പറഞ്ഞിട്ടില്ലെന്നും വൈദികര്‍ പ്രതികരിച്ചു. മൈലപ്ര ആശ്രമം സുപ്പീരിയര്‍ റവ.നഥാനിയേല്‍ റമ്പാന്‍ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. മുമ്പ് ഓര്‍ത്തഡോക്സ് സഭാ മേലധ്യക്ഷന്‍ ബസേലിയസ് പൗലോസ് ദ്വിതീയന്‍ ബാവയുമായി കോടിയേരി കൂടിക്കാഴ്ച നടത്തിയിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments