27.4 C
Kollam
Sunday, December 22, 2024
HomeNewsചേകവന്‍മാര്‍ ഇന്ന് വാള്‍ മടക്കും ; പ്രചരണമാമാങ്കത്തിന് ഇന്ന് കൊട്ടികലാശം ; ജാതീയ വിത്തുകള്‍ മുളപൊട്ടിയ...

ചേകവന്‍മാര്‍ ഇന്ന് വാള്‍ മടക്കും ; പ്രചരണമാമാങ്കത്തിന് ഇന്ന് കൊട്ടികലാശം ; ജാതീയ വിത്തുകള്‍ മുളപൊട്ടിയ പ്രചരണത്തില്‍ രാഷ്ട്രീയം മറന്ന് മുന്നണികള്‍

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു മണ്ഡലങ്ങളില്‍ ഇന്ന് കൊട്ടികലാശം. രാഷ്ട്രീയ വിഷയങ്ങള്‍ മറന്ന് ജാതി സമവാക്യങ്ങളില്‍ തട്ടി തൂവി തെറിച്ച ഇലക്ഷന്‍ പ്രചരണത്തിന് ഇന്ന് സമാപനം കുറിക്കും. ശരിദൂര പ്രഖ്യാപനവുമായി യുഡിഎഫിന് വോട്ട് ചോദിച്ചെത്തിയ എന്‍എസ്എസിനെ പിണക്കാതിരക്കാന്‍ ആവുന്നത്ര സിപിഎം ശ്രമിച്ചിട്ടും ഒടുവില്‍ വട്ടിയൂര്‍ക്കാവില്‍ അമര്‍ഷം അണപൊട്ടുകയായിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനും ഇടതു പക്ഷം മറന്നില്ല. പിന്നാലെ എസ്എന്‍ഡിപി യോഗം സെക്രട്ടറി വെ്ള്ളപള്ളി നടേശനും എന്‍എസ്എസിന്റെ നടപടിയെ എതിര്‍ത്ത് രംഗത്തെത്തി. എല്ലാം കഴിഞ്ഞപ്പോള്‍ എന്‍എസ്എസിന്റെ ശരിദൂര നിലപാട് തെറ്റാണെന്ന് ഉറക്കെ പറയാനും ഇലക്ഷന്‍ കമ്മീഷനും മറന്നില്ല. എന്നിട്ടും പിന്നോട്ടു പോകാതെ യുഡിഎഫിനായി ലഘു ലേഖകള്‍ വിതരണം ചെയ്ത് തങ്ങളുടെ നിലപാട് ശരിവെയ്ക്കുകയായിരുന്നു എന്‍എസ്.എസ് ചെയ്തത്.

ഇടതിനെയും വലതിനെയും അമ്പരപ്പിച്ച് ഓര്‍ത്തഡോക്‌സ് വിഭാഗം ബിജെപിയെ പിന്തുണയ്ക്കുമെന്ന് പറഞ്ഞെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ ഇടപെടീല്‍ അവിടെ ഫലം കണ്ടു. ശബരിമല വിഷയം ഉയര്‍ത്തി ഇടതിനേയും താമരയേയും വെട്ടി മുന്നോട്ട് വന്ന എന്‍എസ്എസ് ബിജെപിയെ ചെറുതായി ഒന്നു ഉള്‍ വലിയിപ്പിച്ചു. അവിടെയും പ്രതിരോധം തീര്‍ത്തത് ഇടതുപക്ഷം മാത്രം. മാര്‍ക്ക് ദാന വിവാദം ഉയര്‍ത്തി പ്രതിപക്ഷം കെടി ജലീലിനെ സമ്മര്‍ദ്ധത്തിലാഴ്ത്തിയപ്പോള്‍ പ്രതിപക്ഷ നേതാവിന്റെ മകന് അഭിമുഖപരീക്ഷയില്‍ അനര്‍ഹമായി കിട്ടിയ മാര്‍ക്ക് സിബിഐ അന്വേഷിക്കണമെന്ന് ഇടതു പക്ഷവും ആവശ്യപ്പെട്ടു. അരൂര് നിലനിര്‍ത്താന്‍ സിപിഎം ശ്രമിക്കുമെങ്കിലും ബാക്കി ഉള്ളിടത്തും ശക്തി തെളിയിക്കാന്‍ ഇവര്‍ ശ്രമിക്കും എന്നത് ഉറപ്പാണ്. അതേ സമയം അമിത്ഷായെ ആപ്തവാക്യമാക്കി ഇലക്ഷനെ നേരിടുന്ന ബിജെപിക്കും ഉപതെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കേണ്ടത് അനിവാര്യമാണ്. പാലായിലെ വിജയം എല്‍ഡിഎഫിന് നേരിയ പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും ഇടതിനെ വെട്ടി മുഴുവന്‍ സീറ്റുകളിലും വിജയം നേടാനാവും യുഡിഎഫ് ശ്രമിക്കുക.

- Advertisment -

Most Popular

- Advertisement -

Recent Comments