26.3 C
Kollam
Thursday, January 23, 2025
HomeNewsമഹാത്മാഗാന്ധി രാഷ്ട്രപിതാവല്ല ; പ്രജ്ഞ സിങ് ഠാക്കൂര്‍

മഹാത്മാഗാന്ധി രാഷ്ട്രപിതാവല്ല ; പ്രജ്ഞ സിങ് ഠാക്കൂര്‍

മഹാത്മാഗാന്ധിയെ കുറിച്ച് വിവാദ പ്രസ്താവനയുമായി മാലേഗാവ് സ്ഫോടനക്കേസിലെ മുഖ്യ പ്രതിയും നിലവില്‍ ബി.ജെ.പി എം.പിയുമായ പ്രജ്ഞ സിങ് ഠാക്കൂര്‍.

ഗാന്ധിജി രാഷ്ട്രപിതാവല്ലെന്നും രാഷ്ട്രത്തിന്റെ പുത്രന്‍ മാത്രമാണെന്നും പ്രജ്ഞ പറഞ്ഞു. ഭോപ്പാലില്‍ മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ഗാന്ധിയെ കുറിച്ച് പ്രജ്ഞ വാചാലയായത്.

മഹാത്മാഗാന്ധി രാജ്യത്തിന്റെ പുത്രന്‍’ ആണെന്നും അദ്ദേഹത്തെ എല്ലായ്പ്പോഴും രാഷ്ട്രം സ്നേഹിക്കുകയും ഓര്‍മ്മിക്കുകയും ചെയ്യേണ്ടതുണ്ടെന്നും പ്രജ്ഞ പറഞ്ഞു.

എന്നാല്‍ മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടി (ബി.ജെ.പി) നഗരങ്ങളില്‍ സംഘടിപ്പിച്ച ഗാന്ധി സങ്കല്‍പ്പ യാത്രയില്‍ ഒന്നില്‍പ്പോലും പ്രജ്ഞ സിങ് പങ്കെടുത്തിരുന്നില്ല.

എന്തുകൊണ്ടാണ് ബി.ജെ.പിയുടെ ഗാന്ധി സങ്കല്‍പ് യാത്രയില്‍ പങ്കെടുക്കാതിരുന്നത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ”ഗാന്ധി രാജ്യത്തിന്റെ മകനാണ്, ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. അതില്‍ കൂടുതല്‍ വിശദീകരണമൊന്നും നല്‍കേണ്ടതില്ല” എന്നായിരുന്നു പ്രജ്ഞ സിങ്ങിന്റെ മറുപടി. ഇതിനു മുമ്പ് ഗാന്ധി ഘാതകനായ ഗോഡ്സെയെ അഭിനന്ദിക്കാനും പ്രജ്ഞാ സിങ്ങ് മടി കാണിച്ചിരുന്നില്ല.

- Advertisment -

Most Popular

- Advertisement -

Recent Comments