പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്ഡെയെ തെരഞ്ഞെടുത്തുള്ള ഉത്തരവില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പിട്ടു. നവംബര്‍ 17ന് ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്നും രഞ്ജന്‍ ഗൊഗോയ് വിരമിക്കാനിരിക്കെയാണ് ബോബ്ഡെയെ തെരഞ്ഞെടുത്തത്.
ഗൊഗോയിക്ക് ശേഷമുള്ള മുതിര്‍ന്ന ജഡ്ജിയാണ് ബോബ്ഡെ. നവംബര്‍ 18 ന് ബോബ്ഡെ ചുമലയേല്‍ക്കും. ജസ്റ്റിസ് ഗൊഗോയ് വിരമിക്കുമ്പോള്‍ ജസ്റ്റിസ് ബോബ്‌ഡെ അധ്യക്ഷനായി കൊളീജിയം പുനഃസംഘടിപ്പിക്കും.