ജമ്മുവിലെ കഠിന തണുപ്പ് താങ്ങാന്‍ അമ്മയ്ക്ക് ആവുന്നില്ല, എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി കേന്ദ്രം:  കത്തയച്ച് മെഹബൂബ മുഫ്തിയുടെ മകള്‍

490

മൂന്ന് മാസമായി വീട്ടുതടങ്കലില്‍ കഴിയുന്ന ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ ആരോഗ്യനില മോശമാണെന്ന് കാണിച്ച് ഭരണകൂടത്തിന് കത്തെഴുതി മകള്‍ ഇല്‍തിജ മുഫ്തി. മെഹബൂബ മുഫ്തിയെ നിലവില്‍ താമസിക്കുന്നിടത്തു നിന്നും മാറ്റണമെന്നാണ് കത്തിലെ ആവശ്യം. താഴ്വരയിലെ കഠിനമായ ശൈത്യത്തെ നേരിടാന്‍ അമ്മയ്ക്കാവുന്നില്ല. ഇല്‍തിജ ജമ്മുകശ്മീര്‍ അഡ്മിനിസ്ട്രേഷന് അയച്ച കത്തില്‍ പറയുന്നു. മഹ്ബൂബ മുഫ്തിയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി കേന്ദ്രമായിരിക്കുമെന്നും ഇല്‍തിജ മുഫ്തി കുറ്റപ്പെടുത്തുന്നു.

‘എന്റെ അമ്മയുടെ ക്ഷേമത്തെക്കുറിച്ച് ഞാന്‍ ആവര്‍ത്തിച്ച് ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്. കഠിനമായ ശൈത്യത്തെ നേരിടാന്‍ അവര്‍ക്കാവുന്നില്ല. അമ്മയെ മറ്റെവിടേക്കെങ്കിലും മാറ്റണമെന്ന് ഞാന്‍ ഒരു മാസം മുമ്പ് ഡി.സിയ്ക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു.’ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് എഴുതിയ കത്തിന്റെ ചിത്രവും അവര്‍ പോസ്റ്റ് ചെയ്തു. മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, മകന്‍ ഉമര്‍ അബ്ദുല്ല, മെഹബൂബ മുഫ്തി ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ നേതാക്കളാണ് ഓഗസ്റ്റ് അഞ്ച് മുതല്‍ വീട്ടുതടങ്കലില്‍ കഴിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here