നിങ്ങള്‍ മനസ്സിലാക്കണം നാടന്‍ പശുക്കള്‍ നമ്മുടെ മാതാവാണ്; വിദേശത്തു വിവാഹം കഴിച്ചവരെ നോക്കൂ അവരെല്ലാം പ്രശ്‌നങ്ങളുടെ നടുവിലാണ് ; ബി.ജെ.പി നേതാവ്

218

മാതാവിനെ ആരെങ്കിലും ഭക്ഷിക്കാറുണ്ടോ? ചോദിച്ചത് മറ്റാരുമല്ല പശ്ചിമബംഗാള്‍ ബി.ജെ.പി പ്രസിഡന്റ് ദിലീപ് ഘോഷാണ്. ബീഫ് കഴിക്കുന്നവര്‍ക്കെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം.

‘പശു നമ്മുടെ മാതാവാണ് അത് ആരും മറക്കരുത്. പശുവിനെ കൊല്ലുന്നത് സാമൂഹ്യവിരുദ്ധമാണ് എന്നത് പരമാര്‍ത്ഥമാണ്. ഭാരതത്തില്‍ പശുവിനും കൃഷ്ണനുമുള്ള സ്ഥാനം എല്ലാക്കാലവും നില നില്‍ക്കുന്നതാണ്’
ദിലീപ് ഘോഷ് പറയുന്നു.

വിദേശ ഇനത്തില്‍പ്പെട്ട വളര്‍ത്തുനായ്ക്കളുടെ വിസര്‍ജ്ജ്യം വൃത്തിയാക്കുന്നതില്‍ ഇവിടെ എല്ലാവര്‍ക്കും അഭിമാനമാണ് . അതിനു വേണ്ടിയിട്ടുള്ള ക്യാമ്പയിനുകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇവര്‍ തന്നെയാണ് റോഡ് സൈഡിലെ സ്റ്റാളുകളില്‍ നിന്ന് ബീഫ് കഴിക്കുന്നത് ദിലീപ് ഘോഷ് ആരോപിക്കുന്നു. സമൂഹത്തിലെ വിദ്യാസമ്പന്നരായ ആളുകളാണ് ഇവരെന്നത് ഓര്‍ക്കണം.
മുലപ്പാലിന് ശേഷം നാടന്‍പശുവിന്‍ പാല്‍ കുടിച്ചാണ് നമ്മുടെ കുട്ടികള്‍ വളരുന്നത്. പശുവിന്റെ പാലില്‍ സ്വര്‍ണം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് പശുവിന്‍ പാലിന് സ്വര്‍ണം നിറത്തില്‍ കാണപ്പെടുന്നതെന്നും ദിലീപ് ഘോഷ് അഭിപ്രായപ്പെട്ടു. ബുര്‍ദ്വാനില്‍ സംഘടിപ്പിച്ച ഗോപാഷ്ടമി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാത്രമല്ല വിദേശത്തു നിന്ന് വിവാഹം കഴിച്ച പലരും ഇപ്പോള്‍ പ്രശ്‌നങ്ങള്‍ക്ക് നടുവിലാണെന്ന പരിഹാസിക്കാനും അദ്ദേഹം മറന്നില്ല. സംഭവം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ വിവാദം തലപൊക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here