22.9 C
Kollam
Thursday, January 22, 2026
HomeNews2000 രൂപ നല്‍കാം 50 മുട്ട കഴിക്കാമോ എന്ന് സുഹൃത്തുക്കള്‍ ; സമ്മതിച്ച് യുവാവ് ;...

2000 രൂപ നല്‍കാം 50 മുട്ട കഴിക്കാമോ എന്ന് സുഹൃത്തുക്കള്‍ ; സമ്മതിച്ച് യുവാവ് ; 41 മുട്ട കഴിച്ചതോടെ കുഴഞ്ഞുവീണു മരിച്ചു

യുപിയില്‍ 41 മുട്ടകഴിച്ച യുവാവ് കുഴഞ്ഞുവീണു മരിച്ചു. സുഭാഷ് യാദവാണ് മരിച്ചത്. ജോന്‍പൂര്‍ ജില്ലയിലെ ബിബിഗഞ്ച് മാര്‍ക്കറ്റിലായിരുന്നു സംഭവം .
ഒറ്റയിരുപ്പില്‍ എത്രമുട്ട കഴിക്കാനാകുമെന്ന് സുഹൃത്തുക്കള്‍ സുഭാഷിനോട് ചോദിച്ചു. തര്‍ക്കം ഒടുവില്‍ പന്തയത്തിലെത്തി. 50 മുട്ട കഴിച്ചാല്‍ 2000 രൂപ സമ്മാനം നല്‍കാമെന്നായി സുഹൃത്തുക്കള്‍. തുടര്‍ന്നാണ് സുഭാഷ് മുട്ട കഴിക്കാന്‍ തുടങ്ങിയത്.

ഒറ്റയടിക്ക് 41 മുട്ട സുഭാഷ് കഴിച്ചു. 42ാമത്തെ മുട്ടകഴിക്കാന്‍ തുടങ്ങിയ സുഭാഷ് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒറ്റയടിക്ക് കൂടുതല്‍ മുട്ടകഴിച്ചതാണ് മരണ ് കാരണമെന്ന് സുഭാഷിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments