30.8 C
Kollam
Friday, April 19, 2024
HomeNewsമണ്ഡലകാലത്ത് ശബരിമലയില്‍ വീണ്ടും ദര്‍ശനം നടത്തുമെന്ന് ഉറപ്പിച്ച് മനിതി സംഘം; മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിശ്വാസത്തിലെടുക്കുന്നു; സര്‍ക്കാര്‍...

മണ്ഡലകാലത്ത് ശബരിമലയില്‍ വീണ്ടും ദര്‍ശനം നടത്തുമെന്ന് ഉറപ്പിച്ച് മനിതി സംഘം; മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിശ്വാസത്തിലെടുക്കുന്നു; സര്‍ക്കാര്‍ സുരക്ഷ ഒരുക്കണം

മണ്ഡലകാലത്തിനുള്ള എല്ലാ ഒരുക്കങ്ങളും ശബരിമലയില്‍ പൂര്‍ത്തിയായി വരികെ ശബരീശദര്‍ശനം ഇത്തവണയും നടത്തുമെന്നുറപ്പിച്ച് മനിതി വനിതാ കൂട്ടായ്മ.

സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ ആവര്‍ത്തിച്ചു പറഞ്ഞത് വിശ്വാസത്തിലെടുത്താണ് ഇവര്‍ ഇത്തരത്തില്‍ ഒരു തീരുമാനം കൈകൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ തങ്ങള്‍ക്ക് സുരക്ഷ ഒരുക്കണമെന്നും മനിതി സംഘം ആവശ്യപ്പെട്ടു.

പ്രതിഷേധം ആളിക്കത്തിയ സാഹചര്യത്തിലാണ് കഴിഞ്ഞ വര്‍ഷം പമ്പയില്‍ നിന്ന് മനിതി സംഘം തമിഴ്നാട്ടിലേക്ക് മടങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കാണാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നിയമനിര്‍മ്മാണം സാധ്യമല്ലെന്നും സുപ്രീംകോടതി വിധി തന്നെ നടപ്പാക്കുമെന്നും നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞത് കണക്കിലെടുത്താണ് ഇത്തവണ സംഘം വീണ്ടും ദര്‍ശനത്തിന് എത്തുന്നത്.

കര്‍ണാടക, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് യുവതികള്‍ ശബരിമല ദര്‍ശനത്തിന് താല്‍പര്യം അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള യുവതികളും ഒരുമിച്ച് ദര്‍ശനം നടത്താന്‍ സന്നദ്ധത അറിയിച്ചു. പത്തിലധികം പേര്‍ ഉണ്ടെങ്കില്‍ തമിഴ്നാട്ടില്‍ നിന്ന് സംഘമായി പമ്പയിലെത്താനാണ് ഇവരുടെ പദ്ധതി. കഴിഞ്ഞ തവണ ദര്‍ശനത്തിന് ശ്രമിച്ച ബിന്ദു , മാധവി എന്നിവര്‍ തങ്ങളെ ഇത്തവണയും ബന്ധപ്പെട്ടിട്ടുണ്ടെന്നും സംഘാംഗം സെല്‍വി പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments