സര്‍ക്കാരിന്റെ സഹായങ്ങള്‍ എണ്ണി പറഞ്ഞ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍. ക്ഷേത്രങ്ങള്‍ക്ക് വേണ്ടി ഇതുപോലെ സഹായം ചെയ്ത മറ്റൊരു സര്‍ക്കാര്‍ വേറെയില്ലെന്ന് 14ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനമൊഴിയുന്ന പദ്മകുമാര്‍ വ്യക്തമാക്കുന്നു. ചെറിയ കാര്യങ്ങള്‍ക്കുവരെ മുഖ്യമന്ത്രി നല്‍കിയത് വലിയസഹായമാണ്. യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് കാണിക്ക നിഷേധം നടത്തണമെന്ന ബി.ജെ.പിയുടെ ആഹ്വാനത്തില്‍ കേരളത്തിലെ 1252 അമ്പലങ്ങള്‍ തകരുമായിരുന്നു. അവിടത്തെ ആറായിരം ജീവനക്കാരുടേയും അത്രത്തോളം പെന്‍ഷന്‍കാരുടേയും ജീവിതം വഴിമുട്ടുമായിരുന്നു. ഇക്കാര്യത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും മുഖ്യമന്ത്രിയും നല്‍കിയ സഹായം ചെറുതല്ല. ശബരിമലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതുവരെ 1,253 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ദീര്‍ഘ വീക്ഷണത്തോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമലയില്‍ ഇക്കാര്യങ്ങല്‍ ചെയ്യുന്നത്. പക്ഷേ, ആരും അദ്ദേഹത്തെ മനസിലാക്കുന്നില്ല. പാര്‍ട്ടി നല്‍കിയ പിന്തുണ ഇല്ലായിരുന്നെങ്കില്‍ എനിക്ക് പിടിച്ച് നില്‍ക്കാന്‍ കഴിയില്ലായിരുന്നു പദ്മകുമാര്‍ പറഞ്ഞു.