25.4 C
Kollam
Sunday, September 8, 2024
HomeNewsഫേസ്ബുക്ക് വില്‍ക്കേണ്ട വിഷമഘട്ടം തന്നെ തളര്‍ത്തി  ; അന്ന് ആരുമറിയാതെ ഇന്ത്യയിലെത്തി ഈ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചു...

ഫേസ്ബുക്ക് വില്‍ക്കേണ്ട വിഷമഘട്ടം തന്നെ തളര്‍ത്തി  ; അന്ന് ആരുമറിയാതെ ഇന്ത്യയിലെത്തി ഈ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചു , പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടു ; ഫേസ്ബുക്ക് തലവന്‍ സക്കര്‍ബര്‍ഗിന്റെ വെളിപ്പെടുത്തല്‍

ഫേസ്ബുക്ക് പ്രതിസന്ധിയിലായപ്പോള്‍ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗ്. ഉറക്കമില്ലാത്ത രാത്രികള്‍. താന്‍ കഷ്ടപ്പെട്ടു പടുത്തുയര്‍ത്തിയ പ്രസ്ഥാനം ഒടുവില്‍ കൈവിട്ടു പോകുമോ എന്നു വരെ സക്കര്‍ബര്‍ഗ് ഭയന്നു. കമ്പനി നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ ദിനങ്ങള്‍ . അങ്ങനെ പ്രതിസന്ധിയില്‍ നിന്നു കരകയറാന്‍ വില്‍ക്കാമെന്നു വരെ തീരുമാനിച്ചു. അങ്ങനെയാണ് ഗുരുവായ സ്റ്റീവ് ജോബ്‌സിനെ സക്കര്‍ബര്‍ഗ്ഗ് കാണുന്നത്. പ്രതിസന്ധി പരിഹരിക്കുവാന്‍ അദ്ദേഹം ഉപദേശിച്ചത് ഇന്ത്യയിലെ ഒരു ക്ഷേത്രത്തിലെ ദര്‍ശനമായിരുന്നു. പിന്നെ ഒട്ടും വൈകിച്ചില്ല സക്കര്‍ ബര്‍ഗ്ഗ് ഇന്ത്യയിലേക്ക് പറന്നു.
ഡല്‍ഹിയില്‍ നിന്നും ഒരു സ്വകാര്യ ജെറ്റില്‍ നൈനിറ്റാളിനും 65 കിലോമീറ്റര്‍ അകലെയുള്ള പാന്ത്‌നഗര്‍ വിമാനത്താവളത്തിലിറങ്ങി ഒടുവില്‍ കൈഞ്ചി ആശ്രമത്തിലെത്തി. അവിടത്തെ പ്രശസ്തമായ ഹനുമാന്‍ ക്ഷേത്രത്തിലെ ആരതിയില്‍ അദ്ദേഹം പങ്കുചേര്‍ന്നു. പിന്നെ കുറേ സമയം അവിടെ ധ്യാനിച്ചു, ഒരു ദിവസം അവിടെ തങ്ങിയ സക്കര്‍ബര്‍ഗ് ഫേസ്ബുക്കിനെ കുറിച്ചുള്ള പുതിയ ഒരു ഉള്‍ക്കാഴ്ചയോടെയാണ് ഇന്ത്യ വിട്ടത്. ഇതിനെത്തുടര്‍ന്ന് ഫേസ്ബുക്കിന്റെ പ്രതിസന്ധികള്‍ മാറാനുള്ള വഴി അദ്ദേഹത്തിന് തുറന്നു കിട്ടി.
നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ സിലിക്കണ്‍ വാലിയിലെ ഫേസ്ബുക്ക് ആസ്ഥാനം സന്ദര്‍ശിക്കവേയാണ് ആരുമറിയാതെ മനസ്സില്‍ സൂക്ഷിച്ച ഈ വിവരം സക്കര്‍ ബര്‍ഗ് വെളിപ്പെടുത്തിയത്.

- Advertisment -

Most Popular

- Advertisement -

Recent Comments