അയോധ്യാവിധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് കനത്ത സുരക്ഷയാണ് എവിടെയും. വിധി എന്തായാലും രാജ്യത്തെ സമാധാന്തരീക്ഷത്തിന് ഭീഷണിയുണ്ടാവുമെന്ന് കരുതപ്പെട്ടിരുന്നു. എന്നാല്‍, ഈ കണക്കുകൂട്ടലുകളൊക്കെ പൊളിഞ്ഞു എന്നു തന്നെ പറയാം. എന്തെന്നാല്‍ രാജ്യം സമാധാനത്തോടെയാണ് വിധിയെ സ്വീകരിച്ചത്. ഇതിനോടൊപ്പം ഇപ്പോള്‍ ട്വിറ്ററില്‍ ഒരു ഹാഷ്ടാഗ് ട്രെന്‍ഡിംഗ് ആവുകയാണ്.
‘ഹിന്ദു-മുസ്ലിം ഭായ് ഭായ്’ എന്ന ഹാഷ്ടാഗാണ് ട്വിറ്ററില്‍ മുഴുവന്‍ പ്രചരിക്കുന്നത്. 22000ലധികം ട്വീറ്റുകളാണ് ഈ ഹാഷ്ടാഗോടെ ട്വിറ്ററില്‍ പ്രചരിക്കപ്പെട്ടത്. ഇന്ത്യയിലെ മതസൗഹാര്‍ദ്ദത്തെപ്പറ്റിയും മതേതരത്വത്തെപ്പറ്റിയുമൊക്കെ വിശദീകരിക്കുന്ന ട്വീറ്റുകളാണ് ഇവിടെ പലരും പങ്കുവെച്ചിരിക്കുന്നത്. ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിലെ ചിത്രങ്ങളാണ് കൂടുതല്‍ ആളുകളും ട്വീറ്റുകളില്‍ ഉപയോഗിച്ചിരിക്കുന്നത്.