ബിജെപിക്കും ശിവസേനക്കുമിടയില്‍ യാതൊരു വിധ കരാറുമില്ല; ശിവസേന പടച്ചുവിടുന്നത് നുണക്കഥ; ബാല്‍താക്കറെ അന്ന് പറഞ്ഞ കാര്യം ശിവസേന മറന്നോ? ; ഓര്‍ത്താല്‍ ശിവസേനക്ക് നന്ന് ; നിതിന്‍ ഗഡ്കരി

1551

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് തര്‍ക്കം തുടരുന്നു. ബി.ജെ.പി ശിവസേനയുമായി ഒരു കരാറും എങ്ങും ഉണ്ടാക്കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.മുഖ്യമന്ത്രി പദമുള്‍പ്പെടെ യാതൊരു വിധ വാഗ്ദാനങ്ങളും ബി.ജെ.പി തെരഞ്ഞെടുപ്പിന് മുന്‍പോ പിമ്പോ ശിവസേനയ്ക്ക് നല്‍കിയിട്ടില്ലെന്ന് നിതിന്‍ ഗഡ്കരിയുടെ പ്രതികരിച്ചു. എന്നാല്‍ എല്ലാ പദവികളും തുല്യമായി പങ്കിടാമെന്ന ഉറപ്പ് ബി.ജെ.പി നല്‍കിയെന്ന ു ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ വാദം വെറും നുണക്കഥ മാത്രമാണെന്നും ഗഡ്ക്കരി തുറന്നടിച്ചു. ഗഡ്ക്കരിയുടെ വാക്കുകള്‍ ഇങ്ങനെ ;

‘ എനിക്ക് ലഭിച്ച വിവരമനുസരിച്ച് മഹാരാഷ്ട്രയില്‍ അധികാരം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പിയ്ക്കും ശിവസേനയ്ക്കും ഇടയില്‍ കരാറൊന്നും തന്നെ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി പദം ശിവസേനയ്ക്ക് നല്‍കാമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്തിരുന്നില്ലെന്ന് തന്നെയാണ് എനിക്ക് ലഭിച്ച വിവരം . തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ എം.എല്‍.എമാര്‍ ഉള്ള പാര്‍ട്ടിക്കാണ് മുഖ്യമന്ത്രി പദവിക്ക് അവകാശമെന്ന് അന്തരിച്ച ശിവസേനാ സ്ഥാപകന്‍ ബാലാസാഹേബ് താക്കറെ പണ്ട് പറഞ്ഞിട്ടുണ്ട്. ബി.ജെപി-ശിവസേന സഖ്യവുമായി ബന്ധപ്പെട്ട് തന്നെയായിരുന്നു അന്ന് അദ്ദേഹം അത് പറഞ്ഞത്. ശിവസേന അത് ഓര്‍ക്കണം”- നിതിന്‍ ഗഡ്ഗരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here