അയോദ്ധ്യ വിധി പുറത്തുവന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് ഭീകരാക്രമണം നടത്താന്‍ ജെയ്‌ഷെ ഇ മുഹമ്മദ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ ഏജന്‍സികളായ മിലിട്ടറി ഇന്റലിജന്‍സും റോയും ഐബിയുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നേരിട്ട് ഭീകരാക്രമണം നടത്തുമെന്നാണ് വിവരം.
മൂന്ന് ഏജന്‍സികളും ഒരു പോലെ മുന്നറിയിപ്പ് നല്‍കിയതിനാല്‍ അതീവ ഗൗരവമായാണ് കേന്ദ്രസര്‍ക്കാര്‍ ഇതിനെ കാണുന്നത്. അതേസമയം അയോദ്ധ്യ വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഇപ്പോഴും കനത്ത ജാഗ്രത തുടരുകയാണ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ആഭ്യന്തര സുരക്ഷ കണക്കിലെടുത്ത് അയോദ്ധ്യയില്‍ 4000 സി.ആര്‍.പി.എഫ് ഭടന്മാരെക്കൂടി അധികം വിന്യസിച്ചു.അയോദ്ധ്യയിലെ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്ത് അവിടെ രാമക്ഷേത്രം പണിയണമെന്നാണ് കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വിധി പ്രസ്താവിച്ചത്. പകരം മുസ്ലിങ്ങള്‍ക്ക് അയോദ്ധ്യയില്‍ തന്നെ അവര്‍ പറയുന്ന സ്ഥലത്ത് അഞ്ചേക്കര്‍ ഭൂമി നല്‍കണമെന്നും വിധിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ ആരംഭിച്ച വലിയ തര്‍ക്കത്തിനാണ് ഇതോടുകൂടി പരിസമാപ്തമായത്.