അനുഭവങ്ങൾ പങ്കുവെയ്ക്കുന്നതിൽ വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ല. ഒരു ഭിക്ഷക്കാരനു പോലും ഇതിൽ നിന്നും വിഭിന്നനല്ല. അവൻ ജീവിത യാഥാർത്ഥ്യങ്ങളുടെ നേർക്കുള്ള ഒരു ചൂണ്ടുപലകയായിരിക്കും. ഇവിടെ ആരും വലിയവനായി ജനിക്കുന്നില്ല. ജീവിത സാഹചര്യങ്ങൾ ഒരു വ്യക്തിയെ പല രീതിയിലാക്കി മാറ്റുന്നു.എല്ലാവർക്കും സന്ദേശം ഉൾക്കൊള്ളുന്ന കാര്യങ്ങൾ പറയാനുണ്ടാവും. അത്തരം ഒരു ഉദ്യമമാണ് ഞാനും ഇവിടെ പ്രകടമാക്കുന്നത്.