മഹാരാഷ്ട്രയില്‍ ഉപാധിയുമായി എന്‍.സി.പി രംഗത്ത്. മുഖ്യമന്ത്രിപദം രണ്ടര വര്‍ഷം വീതം പങ്കുവയ്ക്കണമെന്ന് എന്‍.സി.പി അദ്ധ്യക്ഷന്‍ ശരദ് പവാര്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തുമെന്നും അതിനുശേഷം എന്‍.സി.പി നിലപാട് പ്രഖ്യാപിക്കുമെന്ന് ശരദ് പവാര്‍ വ്യക്തമാക്കി.
ശരദ് പവാറുമായുള്ള ചര്‍ച്ചകള്‍ക്കായി അഹമ്മദ് പട്ടേല്‍, മല്ലികാര്‍ജുന്‍ ഖര്‍ഗെ, കെ.സി. വേണുഗോപാല്‍ എന്നിവരെ സോണിയ ഗാന്ധി നിയോഗിച്ചിട്ടുണ്ട്. അതേസമയം, സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രസ് നിലപാട് കാത്തിരിക്കുകയാണ് എന്‍.സി.പി.
പാര്‍ട്ടി ഒറ്റയ്ക്ക് തീരുമാനമെടുക്കില്ലെന്നാണ് എന്‍.സി.പി നിയമസഭാകക്ഷി നേതാവ് അജിത് പവാര്‍ നല്‍കുന്ന പ്രതികരണം. എന്നാല്‍ ശിവസേനയെ പിന്തുണയ്ക്കുന്നതിനോട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ ഭിന്നതയുണ്ടെങ്കിലും കോണ്‍ഗ്രസ്- എന്‍.സി.പി- ശിവസേന സര്‍ക്കാര്‍ യാഥാര്‍ഥ്യമാകണമെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം.