24.5 C
Kollam
Wednesday, January 21, 2026
HomeNewsഭക്തന്മാരുടെ വികാരം ഉള്‍ക്കൊണ്ടുള്ള വിധി സ്വാഗതം ചെയ്യുന്നു; ശബരിമല വിധിയില്‍ ഏറെ സന്തോഷമെന്ന് പന്തളം കൊട്ടാരം

ഭക്തന്മാരുടെ വികാരം ഉള്‍ക്കൊണ്ടുള്ള വിധി സ്വാഗതം ചെയ്യുന്നു; ശബരിമല വിധിയില്‍ ഏറെ സന്തോഷമെന്ന് പന്തളം കൊട്ടാരം

ശബരിമല യുവതി പ്രവേശന കേസ് വിശാലബെഞ്ചിന് വിട്ട സുപ്രീം കോടതി വിധിയില്‍ പ്രതികരണമറിയിച്ച് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര്‍ വര്‍മ രംഗത്ത്. ഒരുപാട് സന്തോഷത്തോടെയാണ് സുപ്രീം കോടതിയുടെ നിര്‍ദേശം സ്വീകരിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

അയ്യപ്പഭക്തന്‍മാരുടെ വികാരം ഉള്‍ക്കൊണ്ടുകൊണ്ടു കൊണ്ടുള്ള സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. വിധി പുനപരിശോധിക്കണമെന്ന് തീരുമാനിച്ചതാണ് ഏറ്റവും സന്തോഷകരമായ കാര്യം. തീരുമാനം പുനപരിശോധിക്കുക എന്ന് പറഞ്ഞാല്‍ എടുത്ത തീരുമാനത്തില്‍ എന്തോ തെറ്റിപ്പോയെന്നാണ്’ കോടതി നിരീക്ഷിച്ചതെന്നു -ശശികുമാര്‍ വര്‍മ പറഞ്ഞു.

അതേസമയം, ശബരിമല യുവതിപ്രവേശനത്തിനെതിരെ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജി വിശാല ബെഞ്ചിന് വിട്ട സുപ്രീം കോടതി വിധി പ്രതീക്ഷ നല്‍കുന്നതാണെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവരും പ്രതികരിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, രോഹിന്റണ്‍ നരിമാന്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദുമല്‍ഹോത്ര എന്നിവരുള്‍പ്പെട്ട ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

- Advertisment -

Most Popular

- Advertisement -

Recent Comments