27.1 C
Kollam
Sunday, December 22, 2024
HomeNews'മലയാളികള്‍ ഒത്തുപിടിച്ചാല്‍ എയര്‍ ഇന്ത്യ നമ്മുടെ കൈയിലിരിക്കും': സന്ദീപാനന്ദ ഗിരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലായി മാറുന്നു...

‘മലയാളികള്‍ ഒത്തുപിടിച്ചാല്‍ എയര്‍ ഇന്ത്യ നമ്മുടെ കൈയിലിരിക്കും’: സന്ദീപാനന്ദ ഗിരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലായി മാറുന്നു…

കടക്കെണിയില്‍ പെട്ട എയര്‍ ഇന്ത്യ മാര്‍ച്ച് മാസത്തില്‍ വില്‍ക്കുമെന്ന് പ്രഖ്യാപനം നടത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഈ സാഹചര്യത്തില്‍ എയര്‍ഇന്ത്യയെ പരിഷ്‌കരിച്ച് എയര്‍ കേരളയാക്കാമെന്ന നിര്‍ദേശവുമായി മുന്നോട്ട് വന്നിരിക്കുകയാണ് സ്വാമി സന്ദീപാനന്ത ഗിരി.തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് സന്ദീപാനന്ദ ഗിരി പുതിയ നിര്‍ദേശം മുന്നോട്ട് വെച്ചത്.

മുമ്പ് എയര്‍കേരള എന്ന പേരില്‍ വിമാന സര്‍വീസ് തുടങ്ങാന്‍ കേരള സര്‍ക്കാര്‍ ആലോചന നടത്തിയിരുന്നു. അതു കൂടി കണക്കിലെടുത്താണ് ഫെയ്സ്ബുക്ക് കുറിപ്പ് എന്ന് കണക്കുകൂട്ടാം.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

” കേരളത്തെ സ്‌നേഹിക്കുന്ന ലോകത്തിലെ സകലമാന മലയാളികള്‍ ഒത്തുപിടിച്ചാല്‍ എയര്‍ ഇന്ത്യ എയര്‍ കേരള എന്ന രൂപത്തില്‍ നമ്മുടെ കയ്യിലിരിക്കും. ഹോ ആലോചിക്കുമ്‌ബോള്‍………..
ഡല്‍ഹി,മുംബൈ,ഗുജറാത്ത് എയര്‍പോര്‍ട്ടില്‍ എയര്‍ കേരള ലാന്റ് & ടേക്കോഫ് ചെയ്യുന്നത് ഒന്നു സങ്കല്പിച്ചു നോക്കൂ.
മുണ്ടും സാരിയും ഉടുത്തവര്‍ നമ്മെ സ്വീകരിക്കാന്‍ വിമാനത്തിനകത്ത്
വെല്‍ക്കം ഡ്രിംങ്ക്- ഇളനീരും കോഴിക്കോടന്‍ ഹലുവയും!
ലഞ്ച് – പാരഗണ്‍ ബിരിയാണി& ബീ.ടി.എച്ച് സദ്യ
ഡിന്നര്‍ – കോട്ടയം കപ്പ&–
ഇന്ത്യന്‍ കോഫി ഹൌസ് മാതൃകയില്‍#വിജയിപ്പിക്കാം
മതി മതി ആലോചിക്കാന്‍ വയ്യ….. ‘

- Advertisment -

Most Popular

- Advertisement -

Recent Comments