രാജ്യത്തെ പ്രമുഖ വ്യവസായിയും മനുഷ്യസ്നേഹിയുമായ രത്തന്‍ ടാറ്റയോടൊപ്പം ഒരുദിവസമെങ്കിലും ജോലി ചെയ്യുക. അത് ഒരു ആഗ്രഹമായി കൊണ്ടു നടക്കാത്തവര്‍ ഇന്ത്യയിലുണ്ടാവില്ല. അത്തരത്തില്‍ ഒരു വസരം കൈവരണമെങ്കില്‍ അത്രമാത്രം പ്രതിഭയും മനുഷ്യത്വവും ഉള്ളിലുണ്ടാകണം. എന്നാല്‍ 27 കാരനായ ശാന്തനു നായിഡു എന്ന ചെറുപ്പക്കാരന് ഇത്തരത്തില്‍ ഭാഗ്യമുണ്ടായി. ‘ഹ്യൂമന്‍ ഓഫ് ബോംബെ’ എന്ന ഫേസ്ബുക്ക് പേജിലാണ് ശാന്തനു തന്റെ അനുഭവം പങ്കുവെച്ചത്. ശാന്തനുവിന്റെ പോസ്റ്റിന് വന്‍ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ലഭിക്കുന്നത്.
2014ലാണ് ശാന്തനു ി രത്തന്‍ ടാറ്റയുമായി ആദ്യ കൂടിക്കാഴ്ച നടത്തുന്നത്. അതിന് ശേഷം തന്റെ ജീവിതം തന്നെ മാറിമറിഞ്ഞുവെന്ന് ഈയുവാവ് പറയുന്നു.’ അഞ്ചുവര്‍ഷംമുമ്പ് ഒരു തെരുവ് നായ അപകടത്തില്‍പ്പെട്ടു ചത്തത് കാണേണ്ടി വന്നു. ഇതിന്ശേഷം നായ്ക്കളുടെമേല്‍ റിഫ്ളക്ടറുള്ള കോളര്‍ ഘടിപ്പിക്കാന്‍ ഈ ചെറുപ്പക്കാരന് തീരുമാനിച്ചു. ഈ റിഫ്ളക്ടര് കോളര്‍ അകലെ നിന്ന് കാണാന്‍ ഡ്രൈവര്‍മാര്‍ക്ക് സാധിക്കുന്നതിനാല്‍ ഇത്തരം അപകടങ്ങള്‍ ഇല്ലാതാകുമെന്നാണ് ശാന്തനു ചിന്തിച്ചത്. ‘ഈ കാര്യം തീക്കാറ്റുപോലെ പിന്നീട് പടരുകയായിരുന്നു. ഞങ്ങളുടെ ജോലികള്‍ ടാറ്റാ ഗ്രൂപ്പുകളുടെ കമ്പനികളുടെ വാര്‍ത്താക്കുറിപ്പിലും ഇടംനേടിയെന്ന് ശാന്തനു പറയുന്നു.
ആസമയം തന്റെ പിതാവ് രത്തന്‍ ടാറ്റയ്ക്ക് ഒരു കത്തെഴുതാന്‍ തന്നോട് വശ്യപ്പെട്ടു. കാരണം അദേഹത്തിന് നായകളെ വളരെ ഇഷ്ടമാണെന്നും പിതാവ് പറഞ്ഞു. അങ്ങനെ രണ്ട് മാസത്തിന് ശേഷം രത്തന്‍ ടാറ്റയ്ക്ക് ശാന്തനു ഒരു കത്ത് എഴുതി. ഉടന്‍ തന്നെ രത്തന്‍ ടാറ്റയില്‍ നിന്ന് മറുപടിയും വന്നു. അദേഹവുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള ക്ഷണമായിരുന്നു അത്. എന്നാല്‍ അത് തനിക്ക് അവിശ്വനീയമായി തോന്നിയെന്ന് ശാന്തനു പോസ്റ്റില്‍ കുറിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ശാന്തനു രത്തന്‍ ടാറ്റയെ മുംബൈയിലെ ഓഫീസില്‍ സന്ദര്‍ശിച്ചു.
‘നിങ്ങളുടെ പ്രവൃത്തി എന്റെ മനസില്‍ വല്ലാതെ സ്പര്‍ശിച്ചു’വെന്ന് രത്തന്‍ ടാറ്റ പറഞ്ഞുവെന്ന് ശാന്തനു അവകാശപ്പെടുന്നു. അദേഹത്തിന്റെ നായ്ക്കളെ കാണാനായി തന്റെ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയും ശാന്തനുവിന്റെയും സുഹൃത്തുക്കളുടെയും ഉദ്യമത്തിന് ഫണ്ട് നല്‍കാനും അദേഹം സന്നദ്ധത അറിയിച്ചു.അതിന് ശേഷം താന്‍ ടാറ്റാ ട്രസ്റ്റിന് വേണ്ടി പൂര്‍ണസമയം നീക്കിവെക്കാന്‍ തീരുമാനിച്ചു, ശാന്തനു പറയുന്നു.
പിന്നീട് ഒരിക്കല്‍ അദ്ദേഹം തന്നെ വിളിച്ചു തന്റെ ഓഫീസില്‍ ധാരാളം ജോലികള്‍ ചെയ്യാനുണ്ടെന്നും തന്റെ അസിസ്റ്റന്റാകുന്നോയെന്നും ചോദിച്ചു. താന്‍ ആദ്യം ഒന്ന് അമ്പരന്നെങ്കിലും ഉടന്‍ തന്നെ സമ്മതം അറിയിച്ചു. രത്തന്‍ ടാറ്റയ്ക്കൊപ്പമുള്ള തന്റെ അനുഭവം പങ്കുവെച്ച ശാന്തനുവിന്റെ പോസ്റ്റിന് നിമിഷങ്ങള്‍ക്കകം തന്നെ 6000 ലൈക്കുകളാണ് ലഭിച്ചത്. ഇപ്പോള്‍ ഫേസ്ബുക്ക് പേജില്‍ ശാന്തനുവിന്റെ പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്.