26.6 C
Kollam
Wednesday, September 18, 2024
HomeNewsപ്രധാനമന്ത്രി മോദിയുടെ വിദേശയാത്രകള്‍ക്ക് മൂന്ന് വര്‍ഷത്തിനിടെ മാത്രം ചിലവ് 255 കോടി ; കണക്കുകള്‍ എണ്ണിപ്പറഞ്ഞ്...

പ്രധാനമന്ത്രി മോദിയുടെ വിദേശയാത്രകള്‍ക്ക് മൂന്ന് വര്‍ഷത്തിനിടെ മാത്രം ചിലവ് 255 കോടി ; കണക്കുകള്‍ എണ്ണിപ്പറഞ്ഞ് വി.മുരളീധരന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്രകള്‍ എന്നും ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിട്ടുണ്ട്. മോദി ഒരു സഞ്ചാര പ്രിയനാണെന്ന തരത്തില്‍ വരെ വാര്‍ത്തകള്‍ പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ അതിനൊക്കെ ഉപരിയായി പല നയതന്ത്ര വിജയങ്ങള്‍ക്കും മോദിയുടെ സന്ദര്‍ശനങ്ങള്‍ വഴിയൊരുക്കിയിട്ടുണ്ട് എന്നത് മറ്റൊരു കാര്യം. എന്നാല്‍, ഇപ്പോഴിതാ മോദി വിദേശത്തേക്ക് ചാര്‍ട്ടേഡ് വിമാന യാത്രകള്‍ക്കായി ചിലവഴിച്ച തുകയുടെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വിദേശയാത്രകള്‍ക്കായി പ്രധാനമന്ത്രി ചിലവഴിച്ചത് 255 കോടി രൂപയാണ്. ചാര്‍ട്ടേഡ് വിമാന യാത്രയ്ക്കായാണ് ഇത്രയും രൂപ ചിലവഴിച്ചത്. വിദേശകാര്യ സഹമന്ത്രി വി.മുരളീധരനാണ് ഇക്കാര്യം രാജ്യസഭയില്‍ വ്യക്തമാക്കിയത്. 2016,2017,2018 വര്‍ഷങ്ങളിലെ കണക്കുകളാണ് മുരളീധരന്‍ സഭയില്‍ രേഖാമൂലം മറുപടി നല്‍കിയത്.

2016-17ല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കായി 76.27 കോടി രൂപയും 2017-18ല്‍ ചിലവ് 99.32 കോടി രൂപയും ചിലവഴിച്ചതായി കണക്കുകളില്‍ വ്യക്തമാക്കുന്നു. 2018-19ല്‍79.91 കോടി ചാര്‍ട്ടഡ് വിമാനങ്ങള്‍ക്കായി ചിലവഴിച്ചു. 2019-2020 ലഭ്യമായിട്ടില്ലെന്നും മുരളീധരന്റെ മറുപടിയിലുണ്ട്. തുക നല്‍കിയിരിക്കുന്നതും സര്‍ക്കാര്‍ ഖജനാവില്‍ നിന്നുതന്നെയെന്നും മുരളീധരന്‍ സഭയില്‍ വ്യക്തമാക്കി.

- Advertisment -

Most Popular

- Advertisement -

Recent Comments