മരണക്കിടക്കയില്‍ അച്ഛന്റെ അവസാനത്തെ ആഗ്രഹം സാധിച്ച് കൊടുത്ത മക്കളെ കുറിച്ച് കൊച്ചുമകന്റെ പോസ്റ്റ് വൈറലാകുന്നു. ‘എന്റെ മുത്തച്ഛന്‍ ഇന്ന് മരിച്ചു. മക്കളോടൊപ്പം അവസാനമായി ഒരു ബിയര്‍ കുടിക്കുക എന്നത് മാത്രമായിരുന്നു കഴിഞ്ഞ ദിവസം രാത്രി അദ്ദേഹം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നത്’, എന്ന അടിക്കുറിപ്പോടെയായിരുന്നു കൊച്ചുമകനായ ആഡം സ്‌കീം പോസ്റ്റിട്ടത്. മക്കള്‍ക്കൊപ്പം അവസാനമായി ബിയര്‍ പങ്കിടുന്ന മുത്തച്ഛന്റെ ചിത്രങ്ങളും പോസ്റ്റിനൊപ്പം ഉണ്ടായിരുന്നു. മക്കള്‍ക്കൊപ്പം അവസാനമായി ബിയര്‍ പങ്കിടുന്ന മുത്തച്ഛന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തു. മൂന്ന് ലക്ഷം പേരാണ് പോസ്റ്റ ലൈക്ക് ചെയ്തിരിക്കുന്നത്. 28000 പേരാണ് ചിത്രം റിട്വീറ്റ് ചെയ്തിരിക്കുന്നത്. കൊച്ചുമകന്റെ പോസ്റ്റ് പരലോകത്തിരുന്നു മുത്തച്ഛന്‍ കാണുന്നുണ്ടെന്ന് വരെ ആളുകള്‍ ഇതിനോട് റിട്വീറ്റ് ചെയ്തു.