അജിത് പവാര്‍ വഞ്ചകനാണെന്ന് ഉദ്ദവ് താക്കറെ. തന്റെ അറിവോടെ അല്ല സഖ്യ നീക്കമെന്ന് ശരത് പവാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ഉദ്ദവ് ഇങ്ങനെ പ്രതികരിച്ചത്. എന്‍ഫോഴ്സ്മെന്റ് കേസ് ഭയന്നിട്ടായിരിക്കും അജിത് പവാര്‍ മറുകണ്ടം ചാടിയതന്നെതാണ് ഉദ്ദവിന്റെ ആരോപണം.
അതേസമയം, ബിജെപിയുമായുള്ള കൂട്ടുകെട്ട് എന്‍സിപിയുടെ തീരുമാനമല്ലെന്നും അജിതിന്റെ സ്വന്തം നീക്കമാണെന്നും ഇതുമായി തനിക്കും തന്റെ പാര്‍ട്ടിക്കും ഒരു ബന്ധവുമില്ലെന്നും ശരത് പവാര്‍ ട്വീറ്റ് ചെയ്തു. എന്‍സിപിയുടെ പിന്തുണ നീക്കത്തിനില്ല. പ്രഫുല്‍ പട്ടേലും സഖ്യനീക്കം തള്ളി. അതേസമയം, ബിജെപി – അജിത് പവാര്‍ സഖ്യം ജനാധിപത്യത്തോടുള്ള ചതിയെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി പ്രതികരിച്ചു.
അതിനിടെ പുതിയ മഹാരാഷ്ട്ര സര്‍ക്കാരിനെ അഭിനന്ദിച്ച് മോഡിയും അമിത് ഷായും രംഗത്തെത്തി. വികസന സഖ്യമെന്ന് കൂട്ടുകെട്ടിനെ ഷാ വിളിച്ചു.
അതിനിടെ എന്‍സിപി പിളര്‍പ്പിലേക്കെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.