23.7 C
Kollam
Tuesday, February 4, 2025
HomeNewsമധ്യപ്രദേശ് സര്‍ക്കാറിനെ അട്ടിമറിക്കാനൊരുങ്ങി ബിജെപി ; കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ദിയയെ പാളയത്തിലെത്തിക്കാന്‍ ശ്രമം

മധ്യപ്രദേശ് സര്‍ക്കാറിനെ അട്ടിമറിക്കാനൊരുങ്ങി ബിജെപി ; കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ദിയയെ പാളയത്തിലെത്തിക്കാന്‍ ശ്രമം

മഹാരാഷ്ട്രയ്ക്ക് പിന്നാലെ മധ്യപ്രദേശിലും ബിജെപി കുതിരക്കച്ചവടത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ദിയയുടെ ട്വിറ്റര്‍ അക്കൌണ്ടിലെ ”കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍” എന്ന ഭാഗം വ്യക്തിവിവരണത്തില്‍ നിന്നും അപ്രത്യക്ഷമായതാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് വഴിയൊരിങ്ങിയത്.

സിന്ദിയയുമായി ബന്ധമുള്ള 20 എംഎല്‍എ തങ്ങളുടെ പാളയത്തിലെത്തിക്കാനും അതുവഴി സര്‍ക്കാരിനെ അട്ടിമറിക്കാനും ശ്രമം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്ത് വരുന്നത്. കോണ്‍ഗ്രസിന്റെ 32 എംഎല്‍എമാരെ കഴിഞ്ഞ 48 മണിക്കൂറായി കാണാനില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതിനിടെയാണ് സിന്ദിയയുടെ ട്വിറ്റര്‍ അക്കൌണ്ടിലെ മാറ്റവും വാര്‍ത്തയാകുന്നത്. ‘പൊതുപ്രവര്‍ത്തകന്‍’, ക്രിക്കറ്റ് പ്രേമി’ എന്ന് മാത്രമാണ് അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൌണ്ടില്‍ ഇപ്പോള്‍ ഉള്ളത്. ഇതോടെ സിന്ദി ബിജെപിയിലേക്ക് എന്ന തരത്തില്‍ വാര്‍ത്തകള്‍ പരക്കുകയായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments