26.3 C
Kollam
Thursday, October 23, 2025
HomeNewsകേരളം നല്‍കിയ പത്മ അവാര്‍ഡ് പട്ടിക പൂര്‍ണമായി തള്ളി കേന്ദ്രസര്‍ക്കാര്‍

കേരളം നല്‍കിയ പത്മ അവാര്‍ഡ് പട്ടിക പൂര്‍ണമായി തള്ളി കേന്ദ്രസര്‍ക്കാര്‍

പത്മപുരസ്‌കാരത്തിനായി കേരളം നല്‍കിയ പട്ടിക പൂര്‍ണമായി കേന്ദ്രസര്‍ക്കാര്‍ തള്ളി. പട്ടികയില്‍ നിന്ന് ഒരാളെപ്പോലും പരിഗണിച്ചില്ലെന്നാണ് പുറത്തു വന്ന റിപ്പോര്‍ട്ട്.പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, പത്മശ്രീ പുരസ്‌കാരങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 56 പേരുടെ പട്ടിക അയച്ചിരുന്നു. പത്മവിഭൂഷണു വേണ്ടി എം.ടി. വാസുദേവന്‍ നായരെയും അഭിനേതാക്കളായ മമ്മൂട്ടി, മധു, ശോഭന കഥകളി നടന്‍ കലാമണ്ഡലം ഗോപി, എഴുത്തുകാരി സുഗതകുമാരി, ചെണ്ട വിദ്വാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി, വാദ്യകലാകാരന്‍ പെരുവനം കുട്ടന്‍ മാരാര്‍ എന്നിവരെ പത്മഭൂഷന്‍ പുരസ്‌കാരത്തിനും ശുപാര്‍ശ ചെയ്തു. പത്മശ്രീ പുരസ്‌കാരത്തിനായി സൂര്യ കൃഷ്ണമൂര്‍ത്തി, പണ്ഡിറ്റ് രമേശ് നാരായണ്‍, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, കെപിഎസി ലളിത, നെടുമുടി വേണു, പി ജയചന്ദ്രന്‍, എംഎന്‍ കാരശേരി, ഐഎം വിജയന്‍ തുടങ്ങിയവരുടെ പേരാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്.

- Advertisment -

Most Popular

- Advertisement -

Recent Comments