25.8 C
Kollam
Friday, December 27, 2024
HomeNewsഒഎല്‍എക്‌സി വഴി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഘം മുങ്ങി ; തട്ടിപ്പിനിരയായവര്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാതെ...

ഒഎല്‍എക്‌സി വഴി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഘം മുങ്ങി ; തട്ടിപ്പിനിരയായവര്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാതെ മലേഷ്യയില്‍ ദുരിതത്തില്‍ ; തൊഴില്‍ വാഗ്ദാനം നല്‍കിയ ഏജന്‍സി പിന്നീട് തിരിഞ്ഞ് നോക്കിയില്ല ; വര്‍ക്ക് പെര്‍മിറ്റ് വിസ ഇല്ലാത്തതിനാല്‍ ഏതു നിമിഷവും പിടിക്കപ്പടാമെന്ന അവസ്ഥയില്‍ തൊഴില്‍ തട്ടിപ്പിനിരയായവര്‍

ഒഎല്‍എക്‌സി വഴി തൊഴില്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഘം മുങ്ങി . കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സക്‌സസ് ഇന്റര്‍നാഷ്ണല്‍ പ്ലെയ്‌സ്‌മെന്റ് ഹബ്ബ് എന്ന ഏജന്‍സിയാണ് ഒഎല്‍എക്‌സ് വഴി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്. വിദേശത്ത് തൊഴില്‍ നല്‍കാമെന്ന വ്യാജേന ഒരാളില്‍ നിന്നും ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ വച്ച് നിരവധി പേരില്‍ നിന്നുമാണ് ഇവര്‍ പണം തട്ടിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകളെ കണ്ടെത്തി ഇവരില്‍ നിന്നും പണം തട്ടുന്നത് ഇവരുടെ സ്ഥിരം തൊഴിലാണെന്ന് തട്ടിപ്പിനിരയായവര്‍ പറയുന്നു. 35,000 മുതല്‍ 45,000 രൂപ വരെ ശമ്പളമാണ് ഇവര്‍ക്ക് ഏജന്‍സി വാഗ്ദാനം ചെയ്തിരുന്നത്.

എന്നാല്‍ ശമ്പളമോ , വര്‍ക്ക് പെര്‍മിറ്റ് വിസയോ നല്‍കാതെ ഇവരെ ഏജന്‍സി തഴയുകയായിരുന്നു. മോശപ്പെട്ട സാഹചര്യത്തില്‍ നിലവില്‍ സ്വകാര്യ കമ്പനിയില്‍ തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്ത വരികയാണിവര്‍.

കൃത്യമായ അടിസ്ഥാന സൗകര്യം പോലുമില്ലാതെ ഏതു നിമിഷവും പിടിക്കപ്പെടാമെന്ന അവസ്ഥയിലാണ് തട്ടിപ്പിനിരയായവര്‍. അതേ സമയം പരാതി ലഭിച്ച സാഹചര്യത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയാണ് എറണാകുളം ടൗണ്‍ സൗത്ത് പൊലീസ്. ഏജന്‍സിയുമായി ബന്ധപ്പെട്ടവര്‍ ഒളിവില്‍പോയതിനാല്‍ ഇവരെ കണ്ടെത്താനുള്ള അന്വേഷണവും പോലീസ് ഊര്ജിതമാക്കിയിട്ടുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments