26.6 C
Kollam
Wednesday, September 18, 2024
HomeNewsസാമ്പത്തിക പ്രതിസന്ധി വരുമ്പോള്‍ എല്ലാം ശരിയാകുമെന്നു മുഖ്യന്‍ ; ഇന്നാല്‍ ഇതിനിടയിലും സര്‍ക്കാരിന്റെ പണം ധൂര്‍ത്തടിക്ക്...

സാമ്പത്തിക പ്രതിസന്ധി വരുമ്പോള്‍ എല്ലാം ശരിയാകുമെന്നു മുഖ്യന്‍ ; ഇന്നാല്‍ ഇതിനിടയിലും സര്‍ക്കാരിന്റെ പണം ധൂര്‍ത്തടിക്ക് കുറവൊന്നുമില്ല ; മുഖ്യമന്ത്രിയുടെ വെബ്സൈറ്റ് പരിപാലനത്തിന് മാത്രം ചിലവാക്കേണ്ടി വന്നത് രണ്ടര കോടി രൂപ ; കാലാവധി പൂര്‍ത്തീകരിക്കുമ്പോള്‍ ഒരു പക്ഷെ സംഖ്യ കേട്ട് നിങ്ങള്‍ ഞെട്ടും

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും പണം ലാഭിഷായി ധൂര്‍ത്തടിച്ച് പിണറായ് സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റ് പരിപാലിക്കാന്‍ മാത്രം ഇതുവരെ ചിലവ് വന്നത് രണ്ടര കോടി രൂപ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബസ്റ്റിന്റെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെയും നടത്തിപ്പിന് വേണ്ടി 10 കോടി രൂപയാണ് സി-ഡിറ്റിന് നല്‍കിയിരിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങുമ്പോഴും വെബ്സൈറ്റിന് ചെലവാക്കാന്‍ കോടികളിറക്കി മുന്നോട്ട് പോകുന്ന സര്‍ക്കാറിന് നേരെ പലഭാഗത്ത് നിന്നും വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. മുഖ്യമന്ത്രിയുടെയും മറ്റുമന്ത്രിമാരുടെയും വെബ്സെറ്റുകള്‍ തയ്യാറാക്കാന്‍ 24,84,000 രരൂപയാണ് ആദ്യം ചെലവാക്കിയത്. എന്നിട്ടു പോലും ഈ വെബ്സൈറ്റുകളില്‍ കാര്യമായ അപ്ഡേഷന്‍ നടക്കാത്തതും വിമര്‍ശനങ്ങള്‍ക്കിടയാകുന്നുണ്ട്. വെബ്സൈറ്റ് പരിപാലനത്തിനായി രണ്ടു തവണയാണ് പണം അനുവദിച്ചത്.

- Advertisment -

Most Popular

- Advertisement -

Recent Comments