27.9 C
Kollam
Thursday, April 25, 2024
HomeNewsസ്വര്‍ണ്ണം വില്‍ക്കാനുണ്ടോ .... സ്വര്‍ണ്ണം ; സാമ്പത്തിക പ്രതിസന്ധി ഇല്ലെന്നു കേന്ദ്രം കള്ളം പറയുന്നു ;...

സ്വര്‍ണ്ണം വില്‍ക്കാനുണ്ടോ …. സ്വര്‍ണ്ണം ; സാമ്പത്തിക പ്രതിസന്ധി ഇല്ലെന്നു കേന്ദ്രം കള്ളം പറയുന്നു ; കേന്ദ്രത്തിനെ കടക്കെണിയില്‍ നിന്നു രക്ഷിക്കാന്‍ പുറപ്പെട്ട റിസര്‍വ് ബാങ്കിനും പണി കിട്ടി ; നാലുമാസത്തിനിടെ മാത്രം വിറ്റത് 8000 കോടിയില്‍ ഏറെ കരുതല്‍ സ്വര്‍ണ്ണം

നടപ്പു സാമ്പത്തിക വര്‍ഷം നാലുമാസം കൊണ്ടു മാത്രം റിസര്‍വ് ബാങ്ക് വിറ്റത് 1.15 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 8146 കോടി രൂപ) കരുതല്‍ സ്വര്‍ണം. കഴിഞ്ഞ വര്‍ഷം ജൂലൈ-ഒക്ടോബര്‍ കാലയളവിലെ മാത്രം കണക്കാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആകെ വിറ്റത് രണ്ട് ബില്യണ്‍ ഡോളറിന്റെ (14168 കോടി രൂപ) സ്വര്‍ണമാണ്. ജൂലൈ-ജൂണ്‍ കാലയളവാണ് റിസര്‍വ് ബാങ്കിന്റെ സാമ്പത്തിക വര്‍ഷം.

ബിമല്‍ ജലാന്‍ കമ്മിറ്റി ശുപാര്‍ശ പ്രകാരം 1.76 ലക്ഷം കോടി രൂപ സര്‍ക്കാരിനു കൈമാറാന്‍ തയ്യാറായതാണു സ്വര്‍ണം വില്‍ക്കാന്‍ കാരണമായത്. വെള്ളിയാഴ്ച വരെയുള്ള കണക്ക് പ്രകാരം രാജ്യത്തിന്റെ ഫോറെക്സ് റിസര്‍വിലുള്ളത് 26.8 ബില്യണ്‍ ഡോളറിന്റെ (1.89 ലക്ഷം കോടി രൂപ) സ്വര്‍ണമാണ്.

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 1991-ല്‍ 67 ടണ്‍ സ്വര്‍ണം റിസര്‍വ് ബാങ്ക് യൂണിയന്‍ ബാങ്ക് ഓഫ് സ്വിറ്റ്സര്‍ലന്‍ഡിലും ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും പണയം വെച്ചിരുന്നു. വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വന്ന വന്‍ ഇടിവ് മറികടക്കാനായിരുന്നു അന്നത്തെ പണയം. ഈ നടപടി അന്ന് ഏറെ കോളിളക്കം സൃഷ്ടിച്ചതാണ്. അതിനുശേഷം ഇപ്പോഴാണ് സ്വര്‍ണം വില്‍ക്കുന്നത്. പ്രതിപക്ഷത്തിന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഈ നടപടിയും വന്‍ കോളിളക്കം സൃഷ്ടിക്കുമെന്നുറപ്പാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments