28.1 C
Kollam
Thursday, December 5, 2024
HomeNewsദേവനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി; മുങ്ങി മരണം തന്നെയെന്ന് റിപ്പോര്‍ട്ട്

ദേവനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി; മുങ്ങി മരണം തന്നെയെന്ന് റിപ്പോര്‍ട്ട്

കൊല്ലം ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആറുവയസുകാരി ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പോസ്റ്റ് മോര്‍ട്ടത്തില്‍ ചെളിയും വെള്ളവും ആന്തരാവയവങ്ങളില്‍ കണ്ടെത്തി. കാലുതെറ്റി വെള്ളത്തില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. വയറ്റിലും ശ്വാസകോശത്തിലും വെള്ളവും ചെളിയും ഉണ്ട്. ഇത് മുങ്ങിമരണമാണെന്ന സൂചനയാണ് നല്‍കുന്നത്. മുതിര്‍ന്ന ഫോറന്‍സിക് സര്‍ജന്‍മാര്‍ ഉള്‍പ്പെട്ട ഒരു സംഘമാണ് പോസ്റ്റ്മാര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കിയത്. ആന്തരികാവയവങ്ങളുടെ രാസപരിശോധനയ്ക്ക് ശേഷം മാത്രമേ അന്തിമ നിഗമനത്തിലേക്ക് എത്താന്‍ സാധിക്കൂ.

- Advertisment -

Most Popular

- Advertisement -

Recent Comments